പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി
തകർന്ന റോഡുകൾ
അനങ്ങാത്ത ഭരണാധികാരികൾ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.
പൊന്നാനി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രകടനം ചന്തപ്പടി ജംഗ്ഷനിൽ സമാപിച്ചു. പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജയപ്രകാശ് അധ്യക്ഷത വഹിച്ച സമാപന പരിപാടി പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ വടമുക്ക് ഉദ്ഘാടനം ചെയ്തു.
പൊന്നാനിയുടെ ഭരണസിരാകേന്ദ്രമായ പൊന്നാനി മിനി സിവിൽ സ്റ്റേഷൻ, പൊന്നാനി മുനിസിഫ് കോടതി, താലൂക്ക് ഹോസ്പിറ്റൽ, നിരവധിയായ സ്കൂളുകൾ ഉൾപ്പെടെ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ റോഡ് തകർന്നിട്ടും പരിഹാരനടപടികൾ സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുരേഷ് പുന്നക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണൻ പൊന്നാനി,രാമനാഥൻ, ഷാഹിദ, റാഷിദ് പുതുപൊന്നാനി, ജമാൽ വിപി, മിനി, ശ്രീകല, അബൂബക്കർ എം എന്നിവർ നേതൃത്വം നൽകി. മുരളീധരൻ കെ സ്വാഗതവും സലാം പൊന്നാനി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments