സ്കൂൾ കായികമേള സംഘടിപ്പിച്ചു.
2024-25 അധ്യായനവർഷത്തെ സ്കൂൾ കായികമേള വളരെ വിപുലമായി സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ചു. മാർച്ച് പാസ്റ്റിന്റെയും ദീപശിഖ പ്രയാണത്തിന്റെയും അകമ്പടിയോടുകൂടിയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചത്.. സ്കൂളിലെ കായികാധ്യാപകൻ ആനിഫ് മാസ്റ്റർ സ്വാഗതം ആശംസിച്ച ഔപചാരിക ചടങ്ങിന് സ്കൂൾ എച്ച്.എം നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ അഖിലേന്ത്യ കായികതാരവും, പ്രൊഫഷണൽ ഫുട്ബോൾ കോച്ചും റെയിൽവേ ഉദ്യോഗസ്ഥനും കൂടിയായ ശ്രീ. പി .ഐ ജാലി മേളയുടെ ഔപചാരിക ഉദ്ഘാടനകർമ്മം നിർവഹിച്ചു. ശ്രീ പി.ഐ ജാലിക്കുള്ള ഉപഹാര സമർപ്പണം സ്കൂളിൻറെ മാനേജർ യൂ അഫ്സലലി നിർവഹിച്ചു. എൽ.പി സ്കൂൾ എച്ച്.എം ലിജോ മാസ്റ്റർ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. പ്രഗിലേഷ് ശോഭ, എസ് ആർ ജി കൺവീനർ ഹേമന്ത് മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ലീഡർ കുമാരി ആമ്പൽ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി. സ്കൂളിലെ കായിക മികവുപുലർത്തിയ വിദ്യാർത്ഥികളായ അനുശ്രീ, മുഹമ്മദ് ഷഹ്‌സിൻ, ആര്യ നന്ദ കെ എസ്, നെഹറിൻ , മുഹമ്മദ് ഹനീഫ് എന്നിവർ ദീപശിഖ പ്രയാണം നടത്തി. സ്കൂൾ അധ്യാപിക ഷിനു ടീച്ചർ ഔപചാരിക ചടങ്ങിന് നന്ദി അറിയിച്ചു. തുടർന്ന് കായികമേളക്ക് തുടക്കം കുറിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments