പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം ആരംഭിച്ചു
സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരമുള്ള ഹൈബിഡ് പച്ചക്കറി തൈകളുടെയും പച്ചക്കറി കൃഷി വികസന പദ്ധതി - ഓണത്തിന് ഒരു മുറം പച്ചക്കറി പ്രകാരമുള്ള പച്ചക്കറി വിത്തുകളുടെയും വിതരണം ആരംഭിച്ചു.
പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിനീഷ മുസ്തഫ അവർകളും പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം ബഹു: ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി.നിസാർ അവർകളും നിർവ്വഹിച്ചു.
ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി സൗദ അബ്ദുള്ള, ശ്രീമതി നിഷാദത്ത് ,വാർഡ് മെമ്പർമാരായ ശ്രീ. അഷ്‌റഫ് ,ശ്രീ. മുസ്തഫ, ശ്രീമതി നിഷ ,കൃഷി അസി:ഡയറക്ടർ ,കൃഷി ഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിത്തുകളുടെയും തൈകളുടെയും വിതരണം തുടരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments