Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മഴക്കാല പൂർവ്വ ശുചീകരണത്തെച്ചൊല്ലി പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ പ്രതിപക്ഷ ബഹളം. ശുചീകരണം കാര്യക്ഷമമായി നടത്താതെ നഗരസഭ രോഗങ്ങൾ വിളിച്ചു വരുത്തിയെന്ന് പ്രതിപക്ഷം


മഴക്കാല പൂർവ്വ ശുചീകരണത്തെച്ചൊല്ലി പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ പ്രതിപക്ഷ ബഹളം. ശുചീകരണം കാര്യക്ഷമമായി നടത്താതെ നഗരസഭ രോഗങ്ങൾ വിളിച്ചു വരുത്തിയെന്ന് പ്രതിപക്ഷം

പൊന്നാനി നഗരസഭയിൽ എച്ച് വൺ എൻ ,ഡെങ്കി പനി, മലേറിയ എന്നിവ പടർന്ന് പിടിക്കാനിടയാക്കിയത് നഗരസഭയുടെ മഴക്കാല പൂർവ്വ ശുചീകരണത്തിലെ വീഴ്ചമൂലമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ രംഗത്തെത്തിയത്. മുൻ വർഷങ്ങളിൽ മഴക്കാലം ആരംഭിക്കുന്നതിന് മുന്നേ നടന്നിരുന്ന മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചത് മഴ തുടങ്ങിതിന് ശേഷമാണ്. കൂടാതെ കാനകളും തോടുകളും യഥാസമയം ശുചീകരിക്കാത്തതാണ് മഴയിൽ പൊന്നാനിയിലെ എല്ലാ പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങാനിടയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആരോപിച്ചു. ഇതോടെ പ്രതിപക്ഷ ഭരണ പക്ഷ കൗൺസിലർമാർ തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. മഴക്കാല പൂർവ്വ ശുചീകരണത്തിന് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥരുടെ അഭാവമാണ് പൂർവ്വ ശുചീകരണം മന്ദഗതിയിലാക്കിയതെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റു പുറം പറഞ്ഞു. 

അതേ സമയം മഴക്കാലമായിട്ടും പൊന്നാനി ഇരുട്ടിലാണെന്നും, തെരുവ് വിളക്കുകളുടെ അറ്റകുറ്റ പണികൾ നഗരസഭ മനപ്പൂർവ്വം വൈകിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുകയും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തു. ഭരണപക്ഷ കൗൺസിലർമാർ പ്രതിഷേധം അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി. ഒന്നര മാസത്തിലേറെയായി തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികൾ നടക്കുന്നില്ല. ജൂൺ മാസം പതിനാറിനാണ് തെരുവ് വിളക് പരിപാലനത്തിന്റെ കരാർ അവസാനിച്ചത്. എന്നാൽ സമയബന്ധിതമായല്ല നഗരസഭ ടെണ്ടർ ക്ഷണിച്ചിട്ടുള്ളത്. പഴയ ടെണ്ടർ അവസാനിച്ച് ഒരുമാസം പിന്നിട്ട ശേഷം ജൂലൈ പതിനൊന്നാം തിയതിയാണ് കൗൺസിൽ യോഗത്തിൽ ടെണ്ടർ അംഗീകരിക്കുന്നത്. സമീപ വർഷങ്ങളിൽ നിന്നും ഏറ്റവും കുറഞ്ഞ തുകയ്ക്ക് കരാറെടുത്ത യുണൈറ്റഡ് എനർജി സിസ്റ്റത്തിന് സെലക്ഷൻ നോട്ടീസ് അയക്കാൻ നഗരസഭ മനപ്പൂർവം വൈകിക്പ്പികുകയായിരുന്നു. കഴിഞ്ഞ വർഷം കരാറെടുത്ത കമ്പനിക്ക് തന്നെയാണ് ഇപ്പോഴും ടെണ്ടർ ലഭിച്ചിട്ടുള്ളത്. എന്നാൽ പതിനാല് ലക്ഷം രൂപ ഇവർക്കിനിയും നഗരസഭ നൽകാനുണ്ട് . മുൻ വർഷങ്ങളിൽ തെരുവ് വിളക് പരിപാലനത്തിന്റെ മറവിൽ വലിയ അഴിമതിയാണ് ഭരണസമിതി നടത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു.

കുണ്ടുകടവ് ജംഗ്‌ഷനിലെ തെരുവ് കച്ചവടവുമായി ബന്ധപ്പെട്ടും കൗൺസിലിൽ വാക്കേറ്റമുണ്ടായി. മുപ്പതിലധികം തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുകയും അതിൽ സി ഐ ടി യൂ കാരായ ഒൻപത് പേർക്ക് മാത്രം പുനരധിവാസം നൽകാനുള്ള വെൻഡിങ് കമ്മിറ്റിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും മാനുഷിക പരിഗണന കണക്കിലെടുത്ത് ഒഴുപ്പിച്ച മുഴുവൻ പേരെയും പുനരധിവസിപ്പിക്കണമെന്നും കൗൺസിലിൽ യുഡിഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments