Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഈഴുവത്തിരുത്തിയിലെ പ്രളയത്തിന് പരിഹാരം കാണണം : കോൺഗ്രസ്


ഈഴുവത്തിരുത്തിയിലെ പ്രളയത്തിന് പരിഹാരം കാണണം : കോൺഗ്രസ്

പൊന്നാനി നഗരസഭയിലെ ഈഴുവത്തിരുത്തിയിലുള്ള അഞ്ചു വാർഡുകളിൽ എല്ലാ മഴക്കാലത്തും വെള്ളം കയറി ജനങ്ങൾ താമസം മാറി പോകേണ്ട സ്ഥിതിക്ക് പരിഹാരം കാണുന്നതിന് റവന്യൂ വകുപ്പും, പൊന്നാനി നഗരസഭയും മാസ്റ്റർപ്ലാൻ തയ്യാറാക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കർമ റോഡ് വന്നതിനുശേഷമാണ് ഈ പ്രദേശത്തുകാർക്ക് മഴക്കാലം പേടിസ്വപ്നമായി മാറിയിട്ടുള്ളത്. ചമ്രവട്ടം കടവ് മുതൽ കുറ്റിക്കാട് വരെ വളരെ താഴ്ചയിലാണ് കർമ്മ റോഡ് പണിതീർത്തിട്ടുള്ളത്. കുറ്റിക്കാട് മുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് കർമ്മ റോഡ് ഉയരത്തിൽ പണിതീർത്തത് കാരണമാണ് 2018ലെ പ്രളയത്തിൽ പോലും ഈ ഭാഗത്ത് വെള്ളം കയറാതിരിക്കു ന്നത്.റോഡ് താഴ്ചയിൽ പണിതപ്പോൾ കർമ്മ റോഡിനടിയിലെ വലിയ പൈപ്പുകൾ പുഴയുടെയും, കർമ്മ റോഡിന്റെയും ഏറ്റവും അടിഭാഗത്താണ് സ്ഥാപിച്ചിട്ടുള്ളത്. ഭാരതപ്പുഴയിൽ ജലനിരപ്പ് കൂടിയാൽ ഈശ്വരമംഗലം ഭാഗത്തെ വീടുകളിലാണ് ആദ്യം വെള്ളം കയറുന്നത്. പിന്നീട് ഈശ്വരമംഗലം ശ്മശാനം, ഐടിസി റോഡ്, കുമ്പളത്ത്പടി, കുട്ടാട് പാടശേഖരം എന്നിവിടങ്ങളിൽ നിറഞ്ഞു കഴിഞ്ഞാൽ ഹൗസിംഗ് കോളനി പൂർണമായും വെള്ളത്തിനടിയിലാകും. പുതിയതായി നിർമ്മിക്കുന്ന ദേശീയപാതയ്ക്ക് അടിയിലൂടെ ബിയ്യം കായലിലാണ് ഹൗസിംഗ് കോളനിയിലുള്ള വെള്ളം എത്തിച്ചേരുന്നത്. കഴിഞ്ഞദിവസത്തെ മഴയിൽ പുഴവെള്ളം കുട്ടാട്, ഹൗസിംഗ് കോളനി ഭാഗത്തേക്ക് എത്താതെ തന്നെ ഈ പ്രദേശത്തെ വീടുകളിൽ മഴവെള്ളം കയറിയിരുന്നു. മഴവെള്ളം ഒഴുകി പോകുന്നത് തടസ്സമായതാണ് വീടുകളിൽ വെള്ളം കയറുവാൻ കാരണമായത്. പുഴയിലെ വെള്ളം കൂടി എത്തിയിരുന്നുവെങ്കിൽ ഈ പ്രദേശത്തെ വീടുകൾ പൂർണമായും വെള്ളത്തിനടിയിലാകുമായിരുന്നു. ആറ് മുതൽ പത്തു വരെയുള്ള ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന വാർഡുകളിലെ മഴവെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്നതിന് അഞ്ച് വാർഡുകളും യോജിപ്പിച്ച് ഡ്രൈനേജ് നിർമ്മിക്കുവാൻ തയ്യാറായാൽ മാത്രമേ ഈ പ്രദേശത്തെ പ്രളയക്കെടുതിക്ക് പരിഹാരം വരുകയുള്ളൂ. എല്ലാവർഷവും ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ട് കാരണം വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും, കാർഷിക വിളകൾ നശിക്കുകയും, സെപ്റ്റിക് ടാങ്കിലെ അടക്കമുള്ള മലിനജലം കുടിവെള്ള സ്രോതസ്സുകളിൽ കലരുകയും ചെയ്യുന്നു. വീടുകളിലെ വൈദ്യുത സംവിധാനം തകരാറിലാവുകയും വീടിൻ്റെ ചുമരുകളിൽ വൈദ്യുത പ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു. മഴ ശക്തമാകുന്നതോടുകൂടി ഈഴുവത്തിരുത്തി മേഖലയിലെ താമസക്കാർ ടിവി, ഫ്രിഡ്ജ് അടക്കമുള്ള ഉപകരണങ്ങൾ, ഫർണിച്ചറുകൾ, പ്രധാനപ്പെട്ട രേഖകൾ വീടിനകത്ത് മുകളിൽ വച്ച് റോഡുകളിൽ ജലനിരപ്പ് ഉയരുന്നതിന് മുൻപ് തന്നെ വീട് വിട്ട് പോകേണ്ട സ്ഥിതിയാണ് എല്ലാവർഷവും ഉണ്ടാകുന്നത്. റോഡുകളിൽ വെള്ളം ഉയരുന്നതിനു മുൻപ് താമസം മാറിയില്ലെങ്കിൽ വാഹനം ലഭിക്കാതെ ഉൾനാടൻ മത്സ്യത്തൊഴിലാളിയുടെ മത്സ്യബന്ധന തോണിയിൽ രക്ഷപ്പെടുക മാത്രമാണ് അവസാനത്തെ മാർഗം. പൊന്നാനി നഗരസഭ യും ,പൊതുമരാമത്ത് വകുപ്പും, റവന്യൂ വകുപ്പും സംയുക്തമായി കുറ്റിക്കാട് മുതൽ ചമ്മ്രവട്ടം കടവ് വരെയുള്ള കർമ്മ റോഡിലെ പുഴയോരഭിത്തി നാലടിയിലധികം ഉയർത്തുകയും, റോഡിനടിയിലെ വലിയ പൈപ്പിനകത്ത് ഫൂട്ട് വാൽവ് ഘടിപ്പിച്ച് ഭാരത പുഴയിൽ നിന്നും വെള്ളം കയറുന്നത് തടയുകയും ചെയ്തുകൊണ്ട് ഈഴുവത്തിരുത്തി വില്ലേജിനു കീഴിലുള്ള പ്രദേശങ്ങളിൽ എല്ലാ വർഷവും ഉണ്ടാകുന്ന പ്രളയക്കെടുതിക്ക് പരിഹാരം കാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ച യോഗം മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. വി സെയ്ദ്മുഹമ്മദ് തങ്ങൾ,വി ചന്ദ്രവല്ലി, എ പവിത്രകുമാർ, ജെ പി വേലായുധൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, സി ജാഫർ, കെ ജയപ്രകാശ്, എം അബ്ദുല്ലത്തീഫ്,യു മാമുട്ടി,സി എ ശിവകുമാർ എന്നിവർ പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments