സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.കോഴിക്കോട് കണ്ണൂർ വയനാട് കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴു ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട്.
ഇന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചിക്കുന്നത്. ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനനമർദ്ദം ‘അസ്ന’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് അറബികടലിൽ പ്രവേശിച്ച് ഒമാൻ ഭാഗത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കാസർകോട് ജില്ലയിലെ ഉപ്പള സ്റ്റേഷനിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments