Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നാടു നിറഞ്ഞു സ്വാതന്ത്ര്യദിനാഘോഷം


നാടു നിറഞ്ഞു സ്വാതന്ത്ര്യദിനാഘോഷം 

 പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ വിദ്യാർത്ഥികളുടെ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സ്കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി പതാക ഉയർത്തി. ആഘോഷം വാർഡ് കൗൺസിലർ എ. ബാത്തിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.എം. ഇബ്രാഹിം, എം.പി.ടി.എ. പ്രസിഡന്റ് റസിയ, അധ്യാപകരായ എം.വി. നിമിത, പി. ഫാത്തിമ എന്നിവർ പ്രസംഗിച്ചു. കെ.പി.എസ്.ടി.എ. സ്വദേശ് മെഗാ ക്വിസ്, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.



ഈശ്വരമംഗലം ന്യൂ.യു.പി സ്കൂളിലെ സ്വാതന്ത്ര്യ ദിന ഘോഷം വർണാഭമായ പരിപാടികളോടെ നടന്നു .സ്കൗട്സ് & ഗൈഡ്സ് റാലി.ജെ.ആർ സി പരേഡ്. പ്രച്ചന്ന വേഷം. ഡാൻസ്. സ്വതന്ത്ര്യ ദിന റാലി എന്നിവ നട ന്നു .വാർഡ് കൗൺസിലർ .െക .വി .ബാബു പരിപാടികൾ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് .ഹരീഷ് തണ്ട ലം അധ്യക്ഷത വഹിച്ചു.
റിട്ടേർഡ് സുബേധാർ മേജർ.പി.വി. രാജൻ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർത്ഥികളുമായി സംവദിച്ചു .ചടങ്ങിൽ മേജർ.പി.വി.രാജനെ ആധരിച്ചു.പ്രധാനധ്യാപിക .സീന ആൻ്റണി സ്വാഗതം പറഞ്ഞു .
സ്കൂൾ അഡ്മിനിസ്ട്രേറ്റർ .ശ്രീമതി ഷോ ജ.ഒ.എസ്.എ. സെക്രട്ടറി .വി.വി.ആഷിഖ് .പ്രീത .കെ .സ്റ്റാഫ് സെക്രട്ടറി .ഇ.പി.എ.ലത്തീഫ് വിജയൻ ,മുജീബ്,സുമയ്യ, അജിത, അൻവർ സാദത്ത്.തുടങ്ങിയവർ പ്രസംഗിച്ചു .സി ജി വിജയൻ ,അശ്വതി, ശ്രുതി, ബിൻസി, വിഷ്ണു, ഗ്രീഷ്മ ,അസ്ലം തുടങ്ങിയവർ നേതൃത്വം നൽകി


സ്വാതന്ത്യദിന പതാക ഉയർത്തി.

കുന്നംകുളം : കുന്നംകുളം സോസൈറ്റി ഓഫ് കേരള ഡെഫ് പാസിഫർ 
സ്വാതന്ത്യദിന പതാക ഉയർത്തി. പ്രസിഡൻ്റ് ബദറുദ്ധീൻ കരിപൊട്ടയിലാണ് സ്വാതന്ത്യദിന പതാക ഉയർത്തിയത്. തുടർന്ന് സെക്രട്ടറി ശിഹാബ്. കെ. എ സ്വാതന്ത്യദിന സന്ദേശം നൽകി. എസ്കെഡിപി പ്രവർത്തകർ പങ്കെടുത്തു.


സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു..

 പൊന്നാനി: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഈഴുവത്തിരുത്തി കുട്ടാട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശിയപതാക ഉയർത്തി മധുരം വിതരണം ചെയ്തു. വ്യത്യസ്ത ഭാഷകൾ, മതങ്ങൾ, സംസ്കാരങ്ങൾ ഉൾപ്പെട്ട ഇന്ത്യ രാജ്യത്ത് നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നിലനിർത്തി പോകുവാൻ തയ്യാറാവുന്ന ഭരണാധികാരികളെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് സ്വാതന്ത്ര്യ ദിനത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. പി കുമാരൻ മാസ്റ്റർ അധ്യക്ഷ വഹിച്ചു. സിപി അബൂബക്കർ പതാക ഉയർത്തി മുൻ കസ്റ്റംസ് ഹവീദാർ ഗംഗാധരൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, കുറ്റീരി ഗണേശൻ, കെ അസീസ്, സി കെ വേലായുധൻ, കെ വി സക്കീർ,പി മുത്തുരാജ്, കെ ജമാൽ, വി പി ചന്ദ്രൻ, കെ സനി, പി കെ സൂരജ് എന്നിവർ പ്രസംഗിച്ചു.





🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments