നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നരിപറമ്പ് ഗുലാബ് നഗർ സ്വദേശി സാദിഖ് (21) അണ് പിടിയിലായത്. പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ ടി.പി. ഫാർഷാദും സംഘവും ഒളിവിൽ കഴിഞ്ഞ പ്രതിയെ അതിസാഹസികമായി പിടികൂടിയത്. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ പിതാവ് പൊന്നാനി പോലീസിൽ പരാതി നൽകിയതിന് പ്രതി പെൺകുട്ടിയെ ഉപേഷിച്ചു രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ തിരൂർ ഡി.വൈ.എസ്.പി.കെ.എം. ബിജുവിൻ്റെ നിർദേശത്തെ തുടർന്ന് പ്രേതൃക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ അണ് പ്രതി പിടിയിൽ ആകുന്നത്. പ്രത്യേക അന്വേഷണ സംഘത്തിൽ പൊന്നാനി സബ് ഇൻസ്പെക്ടർ അരുൺ. ആർ. യു, പൊലീസ്കാരായ അഷറഫ് ചിറക്കൽ, അഭിലാഷ്. എം, പ്രശാന്ത് കുമാർ. എസ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി തവനൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments