സമഗ്ര ശിക്ഷ കേരളം 'ബീച്ച് ടു ബെഞ്ച്' പദ്ധതി പൊന്നാനിയിൽ തുടക്കമായി
പൊന്നാനി: തീരദേശ മേഖലയിൽ പുത്തനുണർവ് നൽകുന്ന സമഗ്ര ശിക്ഷ കേരളം 'ബീച്ച് ടു ബെഞ്ച്' പദ്ധതി പൊന്നാനിയിൽ തുടക്കമായി. തീരദേശ മേഖലയിലെ കുട്ടികളുടെ പഠന പുരോഗതിക്കും, മറ്റു കലാകായിക രംഗത്ത് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും, കുട്ടികളുടെ സ്കൂളിൽ വരാനുള്ള വിമുഖത മാറ്റാനും, രക്ഷിതാക്കളിൽ ബോധവൽക്കരണം നടത്തുന്നതിനുമായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ഒരു മാതൃകാ പദ്ധതിയാണ് ബീച്ച് ടു ബെഞ്ച്. പൊന്നാനി യു.ആർ.സി. പരിധിയിൽ വരുന്ന തീരദേശത്തെ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ, പൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ, പൊന്നാനി ടൗൺ ജി.എം.എൽ.പി. സ്‌കൂൾ, പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂൾ, വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്‌കൂൾ, വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ, വെളിയങ്കോട് ന്യൂ ജി.എൽ.പി. സ്‌കൂൾ എന്നീ വിദ്യാലയങ്ങളെയാണ് ബീച്ച് ടു ബെഞ്ച് പദ്ധതിക്കായി തിരഞ്ഞെടുത്തത്. സമഗ്ര ശിക്ഷ കേരളം പൊന്നാനി യു.ആർ.സിയുടെ മേൽനോട്ടത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് 'ബീച്ച് ടു ബെഞ്ച്' പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രധാനാധ്യാപകർ, പി.ടി.എ. പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവർക്കായുള്ള ആദ്യഘട്ടത്തിലെ പരിശീലനം പൂർത്തിയായി. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ മനോജിന്റെ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസർ സിന്ധു, ജില്ലാ കോ -ഓഡിനേറ്റർ ഭാവന എന്നിവർ പദ്ധതി വിശദീകരിച്ചു. പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജ, പൊന്നാനി യു.ആർ.സി. ബി.പി.സി. ഡോ. ഹരിആനന്ദകുമാർ, യു.ആർ.സി. പരിശീലകൻ വി.കെ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments