ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എം മൊയ്തുട്ടി സാഹിബ് മെമ്മോറിയൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമലശേരിയിൽ കൂലത്ത് മജീദ് & ഫാമിലി സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് 128 നമ്പർ എം മൊയ്‌ദുട്ടി സാഹിബ് മെമ്മോറിയൽ അങ്കണവാടിയുടെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ അധ്യക്ഷ വഹിച്ചു-സ്ഥലം സൗജന്യമായി വിട്ടു നൽകിയ മജീദ് കൂടത്ത്, സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന മുഹമ്മദാലി, ബ്ലോക്ക് മെമ്പർ നൂറുദ്ദീൻപോഴത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുൻ പ്രസിഡന്റ് ഷമീറ ഇളയോടത്ത്, മാധവൻ, മെഹറലി, നിഷാദ് അബൂബക്കർ, റെജുലാ ഗഫൂർ, റജൂലാ അലുങ്ങൽ, സംഗീത രാജൻ തുടങ്ങിയവരും രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് എ പി വാസു, ശ്രീജിത്ത്, താരോത്തേൽ അഷ്‌റഫ്, ഉമ്മർ, നാസർ, തുടങ്ങിയവരും ഐ സി ഡി എസ് ഓഫീസർ കെ സുലൈഖ ,എ എസ് സജു പ്രകാഷ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് റിട്ട: പോലിസ് ബഷീർ, അബ്ദുൽ വഹാബ് മലയംകുളത്ത് ,സുജൻ തുടങ്ങിയവർ നേതൃത്വം നൽകി. വാർഡ് മെമ്പർ സുഹ്റ ഉസ്മാൻ സ്വാഗതംവും സുധടീച്ചർ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments