വെളിയങ്കോട് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ട ശില്പശാല നടത്തി
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട ശില്പശാല സംഘടിപ്പിച്ചു . എരമംഗലം മാട്ടേരി ഹാളിൽ വെച്ച് നടന്ന ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപുറത്ത് അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് തല റിപ്പോർട്ട് GEO ജയറാമും പഞ്ചായത്ത് തല റിപ്പോർട്ട് അസിസ്റ്റൻ്റ് സെക്രട്ടറി ചെന്താമരാക്ഷനും അവതരിപ്പിച്ചു .
കില ബ്ലോക്ക് കോർഡിനേറ്റർ
എം പ്രകാശൻ 2024-25 വർഷത്തെ കർമ്മപരിപാടി വിശദീകരിച്ചു . IRTC ക്ലസ്റ്റർ കോർഡിനേറ്റർ ഭരതൻ , RGSA കോർഡിനേറ്റർ ആതിര , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പാടിയോടത്ത് മജീദ്, സെയ്ത് പുഴക്കര , റംസി റമീസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിഎൻ. പ്രിയദർശിനി ശില്പശാലക്ക് ആമുഖ അവതരണം നടത്തി സംസാരിച്ചു . ശില്പശാലയിൽ പഞ്ചായത്ത് മെമ്പർമാർ , നിർവ്വഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ CDS അംഗങ്ങൾ , ADS പ്രതിനിധികൾ , ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ തലങ്ങളിൽ നടത്തേണ്ട തുടർ പ്രവർത്തന പരിപാടികൾക്ക് ശില്പശാല രൂപം നൽകി .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments