Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മഴക്കാലക്കെടുതിയെ പ്രതിരോധിക്കാൻ പദ്ധതി തയ്യാറാക്കി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്


മഴക്കാലക്കെടുതിയെ പ്രതിരോധിക്കാൻ പദ്ധതി തയ്യാറാക്കി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്

വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ കാലവർഷക്കെടുതി മൂലം ഉണ്ടായ പ്രയാസങ്ങൾ നേരിടുന്നതിന് ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മഴക്കാലക്കെടുതിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമമായി പഞ്ചായത്ത് , റവന്യൂ , ആരോഗ്യ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ കൂടിയാലോചനകൾ നടത്തുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . 

വെള്ളക്കെട്ട് പ്രദേശങ്ങളിൽ ക്ലോറിനേഷൻ ചെയ്യുന്നതിനും എലിപ്പനി പ്രതിരോധ ഗുളികകൾ നൽകുന്നതിനും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു . കൂടാതെ ശുചിത്വ പരിശോധന കർശനമാക്കുന്നതിനും തീരുമാനിച്ചു
യോഗത്തിൽ , ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ , വെളിയങ്കോട് വില്ലേജ് ഓഫീസർ കെ. എം ജയശ്രീ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.. പ്രിയദർശിനി.,സ്പെഷ്യൽ വില്ലേജ് ഓഫീസർ ആർ സേതുക്ഷ്മി ,എൽ.എസ്.ജി.ഡി എൻജിനീയർ പ്രീത ടി.പി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജാഫർ .ടി , ഷാജി .ടി തുടങ്ങിയവർ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു . 
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയടത്ത് , പുഴക്കര റംസി റമീസ് , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ 
പി. വേണുഗോപാൽ ഷെരീഫ് മുഹമ്മദ് , റസ്ലത്തെ സക്കീർ , ഷീജ സുരേഷ് , പി. പ്രിയ തുടങ്ങിയവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments