Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഷിഫ ഷെറിന് എരമംഗലത്തിൻ്റെ ആദരം


ഷിഫ ഷെറിന് എരമംഗലത്തിൻ്റെ ആദരം

വയനാട് ദുരന്തത്തിൽ മനോധൈര്യം കൈമുതലാക്കി ഒഴുകിയെത്തിയ മൃതദേഹപരിപാലന വിഭാഗത്തിൻ സേവനമനുഷ്ഠിച്ച ഷിഫ ഷെറിന് എരമംഗലത്തിൻ്റെ ആദരം. കാരുണ്യ സാംസ്കാരിക സംഘടനയായ 
ടീം ഇ.ആർ.എം. ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പുരസ്കാരം ഷിഫ ഷെറിന് സമ്മാനിച്ചു. യു. അബൂബക്കർ സ്മാരക ഹാളിൽ പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്പക്ടർ ആൽബർട്ട് ജോസഫ് ഉൽഘാടനം ചെയ്ത ചടങ്ങിൽ ഡോക്ടർ ഷാഹിന സ്വാതന്ത്ര്യ ദിന പുരസ്കാരം സമ്മാനിച്ചു. ഇംഗ്ലീഷ് കവിതയിൽ ലോക റെക്കോഡ് നേടിയ ഷബ്ന ഷെറിൻ, കേരള ഫുഡ്ബോൾ ടീമിൽ ഇടം നേടിയ റസൽ സമീർ എന്നിവർക്കും അനുമോദനം നൽകി. ഡോക്ടർ ജയശ്രീ, ഡോക്ടർ ശ്രീരാജ്, ഡോക്ടർ നിസാർ, ഡോക്ടർ ഹരികൃഷ്ണൻ, സിതാര ഷമീം, ഷാജി കാളിയത്തേൽ, രമേഷ് അമ്പാരത്ത്, ഷംസുദ്ധീൻ കുന്നമ്പത്ത് , ആനിഫ് മാസ്റ്റർ, ഹസനുൽ ബന്ന , ജമാൽ കെ.എ.,എ.ടി. അലി , ഷീബ ദിനേഷ് , അജിത ടി.പി., അറമുഖൻ സോനാരെ, തുടങ്ങിയവരും മറ്റ് സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവർത്തകരും പങ്കെടുത്തു സംസാരിച്ചു. പ്രഗിലേഷ് ശോഭ സ്വാഗതം പറഞ്ഞ ചടങ്ങിൽ റംഷാദ് സൈബർ മീഡിയ അധ്യക്ഷനായി. ജിഷാദ് ഒലിയിൽ നന്ദി അറിയിച്ചു. അംബിക ചേമ്പാല, മനോജ് കോനശ്ശേരി, അലി ബൂഫിയ, ഷറഫുദ്ധീൻ, റഫീഖ് പുഴക്കര, സുരേഷ് പൂങ്ങാടൻ, റിനീഷ് കോടത്തൂർ, ഇസ്മയിൽ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എരമംഗലം കളിയിൽ പ്ലാസ അങ്കണത്തിൽ റിട്ടയേഡ് സബ് ഇൻസ്പക്ടർ ശ്രീപതി ദേശീയ പതാക ഉയർത്തി ടീം ഇ.ആർ എം ൻ്റെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments