പഴഞ്ഞി ചങ്ങാടം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി സി.പി.എം. പ്രവർത്തകർ വെളിയങ്കോട് പഞ്ചായത്തിൽ കുത്തിയിരുപ്പ് സമരം നടത്തി
കുഴികൾനിറഞ്ഞു തകർന്നുകിടക്കുന്ന പഴഞ്ഞി ചങ്ങാടം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി സി.പി.എം. പ്രവർത്തകർ വെളിയങ്കോട് പഞ്ചായത്തിൽ കുത്തിയിരുപ്പ് സമരം നടത്തി. സി.പി.എം. പഴഞ്ഞി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധസമരവുമായെത്തിയ പ്രവർത്തകർ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറിക്ക് മുന്നിലാണ് കുത്തിയിരുപ്പ് സമരം നടത്തിയത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചു എത്രയും വേഗത്തിൽ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനവും പ്രതിഷേധക്കാർ സെക്രട്ടറിക്ക് കൈമാറി. കുത്തിയിരുപ്പ് സമരത്തിന് ബ്രാഞ്ച് സെക്രട്ടറി ഷൗബിൻ കൊളത്തേരി, വിജയൻ മാമ്പ്ര, പ്രിയ മനോജ്, ലത്തീഫ്, മഹേഷ്, നാരായണൻ, ബാബു എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments