ബോധന കലാ സാംസ്‌കാരിക വേദി നീന്തൽ പരിശീലനം സംഘടിപ്പിച്ചു
ബോധന കലാ സാംസ്‌കാരിക വേദി മുക്കാല സംഘടിപ്പിച്ച ഏകദിന നീന്തൽ പരിശീലനം വിജയകരമായി പര്യവസാനിച്ചു.
പൊന്നാനി തീരദേശ മേഖല സി ഐ ശശിധരൻ മേലയിൽ ഉദ്ഘടനം നിർവഹിച്ചു. ക്ലബ്ബിന്റെ സ്ഥാപക മെമ്പർമാരിൽ ഒരാളായ അദ്ദേഹം ഈ കാലഘട്ടത്തിൽ ക്ലബ്ബുകൾക്കും കൂട്ടായ്മകൾക്കും സമൂഹത്തിൽ വരുത്താവുന്ന ക്രിയാത്മക മാറ്റങ്ങളെ കുറിച്ചുഅവബോധം നൽകി .വാർഡ് മെമ്പർ ഷിജിൽ മുക്കാല ആശംസകൾ അറിയിച്ചു. കാൻസർ രോഗികൾക്കായി തന്റെ തലമുടി ദാനം ചെയ്ത അമീൻ ഹമീദിനെ വേദിയിൽ ആദരിച്ചു. നീന്തൽ പരിശീലകൻ ബഷീർ കുട്ടികൾ നീന്തൽ പരിശീലനം നേടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു സംസാരിച്ചു. പ്രതീക്ഷിച്ചതിലും കൂടുതൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ക്ലാസ്സ് വൻ വിജയമായി തീർന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒരു പുതിയ അനുഭവയായിരുന്നു നീന്തൽ പരിശീലനം. ക്ലബ്ബ് സെക്രട്ടറി മനു കൃഷ്ണ, പ്രസിഡന്റ് ഷഹൽ, ജോയിന്റ് സെക്രട്ടറി റാസിക് , സ്പോർട്സ് കാപ്റ്റൻ
ഇർഫാൻ, പ്രവാസി പ്രധിനിധികളായ ഷബീബ്, അൻഷിൽ എന്നിവരും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments