മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 'വർണ്ണക്കൂടാരം' തുറന്നു
പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസംവരെ തൊഴിൽ പരിശീലനങ്ങളോടുകൂടിയുള്ള വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ചു കേരളവും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 75 -ലക്ഷം രൂപ ചെലവിട്ടു നിർമിച്ച ക്ലാസ് മുറികളുടെയും പത്ത് ലക്ഷം രൂപ ചെലവിട്ടു നിർമിച്ച സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി പ്രീപ്രൈമറി വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് വിദ്യാഭ്യാസ രംഗം മാറുമ്പോൾ കേരളത്തിനും മാറിനിൽക്കാനാവില്ല. സ്റ്റാർസ് ഉൾപ്പെടെയുള്ള മികച്ചതും മാതൃകയുമായ പദ്ധതികൾ നടപ്പാക്കിയതിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് പ്രസാദ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാ കേരളം വിദ്യാകിരണം ജില്ലാ കോ -ഓഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. ബീന മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് ടി.വി. അബ്ദുൽഅസീസ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷരായ തൈപറമ്പിൽ ബൽക്കീസ്, നിഷ വലിയവീട്ടിൽ, പഞ്ചായത്തംഗം റജുല ആലുങ്ങൽ, പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ശ്രീജ, പൊന്നാനി ബി.പി.സി. ഡോ. ഹരിആനന്ദകുമാർ, പ്രിൻസിപ്പാൾ ഇൻചാർജ് ടി. ജിഹാദ്, പ്രഥമാധ്യാപിക എ.കെ. സരസ്വതി, അജിത്ത് താഴത്തേൽ, ഖദീജ മൂത്തേടത്ത്, ഡെപ്യൂട്ടി എച്ച്.എം. വി.എൻ. അജിത, യു.ആർ.സി. പരിശീലകൻ അജിത്ത് ലൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments