ഫ്രണ്ട് ലൈൻ ഫൗണ്ടേഷന്റെ ക്ലീൻ വില്ലേജിന് തുടക്കം കുറിച്ചു
ഫ്രണ്ട് ലൈൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് അക്കാദമിയുടെ വിദ്യാർത്ഥികളും , ഫ്രണ്ട് ലൈൻ ഗ്രൂപ്പിന്റെ ജീവനക്കാരും ആഭിമുഖ്യത്തിൽ ക്ലീൻ എരമംഗലം മിഷന് തുടക്കമായി . എരമംഗലത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടെൽ നിർവഹിച്ചു. ഫ്രണ്ട് ലൈൻ ഗ്രൂപ്പ് സി എച്ച് ആർ ഓ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വെളിയങ്കോട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , വ്യാപാരി വ്യവസായി എരമംഗലം പ്രസിഡന്റ് ജലീൽ കീടത്തേൽ , ഷാജി കാളിയത്തേൽ, സുരേഷ് പാട്ടത്തിൽ, പ്രജിലേഷ് ശോഭ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഫ്രണ്ട് ലൈൻ അഡ്മിനിസ്ട്രേഷൻ മാനേജർ നിഷാജ് എം കെ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എൻ പ്രിയദർശനി നന്ദിയും പറഞ്ഞു.
എരമംഗലം കളത്തിപ്പടി മുതൽ ചെമ്പൈ പടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments