വീണുകിട്ടിയ മൊബൈൽ ഉടമയ്ക്ക് തിരിച്ചു നൽകി കെഎംഎം സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി
വഴിയിൽ നിന്ന് വീണ് കിട്ടിയ മൊബൈൽ യഥാർത്ഥ ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി. പെരുമ്പടപ്പ് കെ എം ഇംഗ്ലീഷ് സ്കൂളിലെ ഫവാദ്, ജാസിൽ എന്നീ വിദ്യാർത്ഥികളാണ് സത്യസന്ധതയിലൂടെ സമൂഹത്തിന് മാതൃകയായത്. വഴിയിൽനിന്ന് കളഞ്ഞു കിട്ടിയ മൊബൈൽ വിദ്യാർത്ഥികൾ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് യഥാർത്ഥ ഉടമസ്ഥനായ സഹലിന്റെ സഹോദരൻ ഷബീറിന് പെരുമ്പടപ്പ് പോലീസിന്റെ സാന്നിധ്യത്തിൽ മൊബൈൽ ഫോൺ തിരിച്ചേൽപ്പിക്കുകയായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments