കെ.പി.എസ്.ടി.എ ഉപജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
എടപ്പാൾ:കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മിറ്റി അംഗങ്ങൾക്കായി ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കെ. പി. എസ് ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ. എം അബ്ദുൽ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. എം.അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സംഘടനയുടെ ചരിത്രവും സമകാലിക സംഭവങ്ങളും എന്ന വിഷയത്തിൽ മുൻ സംസ്ഥാന പ്രസിഡണ്ട് വികെ അജിത് കുമാർ, സംഘടനാ നേതാവ് നേതൃത്വം എന്ന വിഷയത്തിൽ സി പി മോഹനൻ മാസ്റ്റർ എന്നിവർ ക്ലാസ്സ് നിയന്ത്രിച്ചു. സി വി സന്ധ്യ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. സി എസ് മനോജ്, കെ വി പ്രഷീദ്, എ വി ഷറഫലി, രഞ്ജിത്ത് അടാട്ട്, ബിജു പി സൈമൺ, കെ പ്രമോദ്, എസ്.സുജ,എം എസ് ആൻസൺ, നൗഫൽ വട്ടത്തൂർ,റസീന, എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി പി മുഹമ്മദ് ജലീൽ സ്വാഗതവും, ട്രഷറർ എസ്. അശ്വതി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments