വയനാട് ദുരിതാശ്വാസം: പുലരി" പെരുമ്പടപ്പ് 51,600 രൂപ കൈമാറി
പെരുമ്പടപ്പ് പുലരി വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള സംഗമം പലിശരഹിത അയൽകൂട്ട കുടുംബാംഗങ്ങൾ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ശേഖരിച്ച 51,600 രൂപ പീപ്പിൾസ് ഫൗണ്ടേഷന് കൈമാറി. പൊരുമ്പടപ്പ് പതിയറ യു.പി.സ്കൂളിൽ നടന്ന അയൽകൂട്ടം ലീഡേഴ്‌സ് സംഗമത്തിൽ വെച് പുലരി ഭാരവാഹികൾ പീപ്പിൾസ് ഫൗണ്ടേഷൻ ജോ. സെക്രട്ടറി എ. അബ്ദുൾ ലത്തീഫിന് ഫണ്ട് കൈമാറി. പുലരി പ്രസിഡൻ്റ് ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.
ഇൻഫാഖ് ഭരണസമിതി അംഗം പി.എം. അബ്ദുൾമജീദ് ഉദ്ഘാടനം ചെയ്തു. വയനാട് ദുരിത മേഖലയിൽ സേവനം അനുഷ്ഠിച്ച മാറഞ്ചേരി സ്വദേശിനി ഷിഫ ഷെറിനെ കെ.മുഹമ്മദ് വന്നേരി ആദരിച്ചു. മലർവാടി ബാലോത്സവത്തിൽ വിജയികളായവർക്കുള്ള ട്രോഫികൾ ഷിഫ ഷെറിൻ വിതരണം ചെയ്തു. ഹസനുൽ ബന്ന പെരുമ്പടപ്പ്, കാസ്സിം ആയിരൂർ, സി.പി. മുഹമ്മദുണ്ണി എന്നിവർ പ്രസംഗിച്ചു.
അയൽക്കൂട്ടം പ്രസിഡൻ്റ് ആയിശാബി ടീച്ചർ സ്വാഗതവും സമീറ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments