വീണ്ടും വര്‍ധിച്ച് സ്വര്‍ണവില: പവന് 56,480 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ബുധനാഴ്ച പവന് 480 രൂപ കൂടി 56,480 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 60 രൂപ വര്‍ധിച്ച് 7,060 രൂപയുമായി. ഇതോടെ മൂന്നാഴ്ചക്കിടെ കൂടിയത് 3,100 രൂപയിലേറെ.
അന്തരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ഇവിടെയും കൂടാന്‍ കാരണം. ഒരു ട്രോയ് ഔണ്‍സിന് 2,665 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വിലവര്‍ധന രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,000 രൂപയായി.
ദുര്‍ബലമാകുന്ന ഡോളര്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാമാണ് സ്വര്‍ണം നേട്ടമാക്കിയത്. ഏറെക്കാലത്തിന് ശേഷം ചൈനയില്‍ പലിശ നിരക്ക് കുറച്ചതും വിലയെ സ്വാധീനിച്ചു. വരും ദിവസങ്ങളിലും വിലയില്‍ മുന്നേറ്റം തുടരാനാണ് സാധ്യത
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments