പരസ്പരം പനമ്പാടും AMCT യും സംയുക്തമായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മാറഞ്ചേരി:പരസ്പരം പനമ്പാടും AMCT യും കൂടി,മലപ്പുറം ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ സംഘടിപ്പിച്ചു.പനമ്പാട് എ യു പി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കേരള വകഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ ഉദ്ഘാടനം ചെയ്തു. പങ്കെടുക്കുന്നവരിൽ തിമിരശാസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായി ചെയ്യും പരസ്പരം പനമ്പാട് ചെയർമാൻ,പി ടി മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു. പരിപാടിയോടനുബന്ധിച്ച് നാഷണൽ യൂത്ത് ഗെയിം ബോക്സിങ് ചാമ്പ്യൻ മുഹമ്മദ് റസീൻ, ഇംഗ്ലീഷ് കവിത ലോക റെക്കോർഡിന് അർഹ യായ ഷെബ്ന ഷെറിൻ, വയനാട് ദുരന്ത സേവന പ്രതിഭ ഷിഫാ ഷെറിൻ എന്നിവരെ അനുമോദിച്ചു.
. ഹൈദരലി മാസ്റ്റർ സ്വാഗതം പറഞ്ഞു, എഎംസിടി ലീഗൽ അഡ്വൈസർ അഡ്വ. സി അനിൽ,എംടി നജീബ് പനമ്പാട്,അഡ്വ. കെ. എ. ബക്കർ,എം വി കെ അഹമ്മദ്,റംഷാദ് എ സി കെ,അഷ്റഫ് പൂച്ചാമ്മം എന്നിവർ സംസാരിച്ചു.അഡ്വ. അഹമ്മദ് മാമാൻ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments