സർഗലയം തിരശ്ശീല ഉയർന്നു
4000 ത്തിന് മുകളിൽ വിദ്യാർത്ഥികൾ പഠനം നടത്തുന്ന ജില്ലയിലെ ഉയർന്ന നിലവാരമുള്ള മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന "സർഗലയം“ കലാമേള പി ടി എ പ്രസിഡണ്ട് ബഷീർ ഒറ്റക്കത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിദ്യാലയങ്ങളിലെ കലോത്സവങ്ങളിൽ നിന്നാണ് സമൂഹത്തിന്റെ ഉന്നതങ്ങളിൽ എത്തിയ എല്ലാ കലാകാരും സാഹിത്യകാരും രൂപപ്പെട്ടതെന്നും, സാംസ്കാരിക ജീർണ്ണതയെ തടഞ്ഞു നിർത്താൻ കലക്കും കലാകാരന്മാർക്കും സാധിക്കുമെന്ന് ഉദ്ഘാടനത്തിൽ ഡിവിഷൻ മെമ്പർ ഓർമ്മിച്പ്പിച്ചു. ചടങ്ങിൽ എം പി ടി എ പ്രസിഡണ്ട് ഫൗസിയ ഫിറോസ്, അധ്യാപകരായ സിജു ജോൺ, ജയകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ശ്രീ. ജിഹാദ് ടി സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി. സരസ്വതി എ കെ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments