Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വീണ്ടും മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്


വീണ്ടും മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്


സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് തടസ്സമില്ല.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം ഒഡിഷയിലെ പുരിക്ക് സമീപം കരയിൽ പ്രവേശിച്ചു. തുടർന്ന് ഒഡിഷക്കു മുകളിലൂടെ നീങ്ങി ഇന്ന് അർദ്ധരാത്രിയോടെ തീവ്രന്യുനമർദ്ദമായി ശക്തി കുറയാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിൽ ഛത്തിസ്ഗഡ് മേഖയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരള തീരം മുതൽ കർണാടക തീരം വരെയുള്ള ന്യുനമർദ്ദപാത്തി ദുർബലമായി. ഇതിൻ്റെ ഫലമായി, കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 9 മുതൽ 10 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments