ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ സാന്നിധ്യം ശ്രദ്ധേയമായി
മാസത്തിൽ ആദ്യ ശനിയാഴ്ച നടക്കേണ്ട താലൂക്കിന്റെ സമഗ്രവും സമ്പൂർണ്ണവുമായ വികസന ലക്ഷ്യത്തോടും പൊതുസമൂഹത്തിന്റെ പരാതി പരിഹാരത്തിനു വേണ്ടി പൊന്നാനി തഹസിൽദാറുടെ ചേമ്പറിൽ താലൂക്കിലെ മുഴുവൻ ഡിപ്പാർട്ട്മെന്റിന്റെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ പങ്കെടുക്കേണ്ട എം എൽ എ മാരായ കെ ടി ജലീൽ, പി നന്ദകുമാർ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പൊന്നാനി മുൻസിപ്പൽ ചെയർമാൻ, ജില്ലാ പഞ്ചായത്ത് മൂന്ന് ഡിവിഷൻ മെമ്പർമാർ, എട്ടോളം വരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ തുടിയങ്ങിയവരിൽ കേവലം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ എ കെ സുബൈർ മാത്രമാണ് പങ്കെടുത്തത്ത്. താലൂക്കിന്റെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന യോഗത്തിൽ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾ പങ്കെടുക്കാത്തതിൽ യോഗം ശക്തമായി പ്രതിഷേധം അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ അധ്യക്ഷത വഹിച്ചു. ഗ്രമവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാൻ ഉൾഭാഗങ്ങളിൽ ബസ് റൂട്ടുകൾ ആരംഭിക്കുവാനും, പൊന്നാനി കർമ്മ ഭാഗത്ത് ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും, താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ജല മിഷൻ പൈപ്പിടാൻ പൊളിച്ച ഭാഗങ്ങൾ സഞ്ചാരയോഗ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും, പാലപ്പെട്ടി കുണ്ടിച്ചിറ പാലത്തിന്റെ അടുത്ത് രൂപപ്പെട്ട ഗർത്തതിന്റെ കാരണം കണ്ടെത്തി അപകടാവസ്ഥ പരിഹരിക്കാൻ ഉടൻ ശ്രമം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ യോകത്തിൽ ആവശ്യം ഉന്നയിച്ചു. പൊന്നാനി സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുവാനും, ഭാരതപ്പുഴക്ക് കുറുകെ നിർമ്മിക്കുന്ന തവനൂർ തിരുനാവായ പാലത്തിന്റെ അലൈൻമെന്റ് മാറ്റണമെന്നും, ചങ്ങരംകുളം സെന്ററിലെ മരം മുറിച്ച് മാറ്റുവാനും, താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ കുറവുകൾ പരിഹരിക്കുവാനും, സിവിൽ സപ്ലൈസിൽ നിന്ന് ലഭിക്കേണ്ട അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുവാനും, വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കണ്ട സർട്ടീ ഫിക്കറ്റുകളുടെ കാലതാമസം ഒഴിവാക്കണമെന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്തി. യോഗത്തിൽ തഹസിൽദാർ സുജിത് ആവശ്യമായ വിശദീകരണം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments