കൃഷിനാശത്തിന് നഷ്ടപരിഹാരം വേഗത്തിലാക്കണം : ആർ ജെ ഡി
പൊന്നാനി കോൾ മേഖലയിൽ കഴിഞ്ഞ പുഞ്ചകൃഷി സീസണിൽ വരൾച്ചമൂലുണ്ടായ കൃഷിനാശത്തിന് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സാധാരണകാരായ കർഷകർ, നിശ്ചിതകാലാവധിക്കുള്ളിൽ അടച്ച് തീർക്കേണ്ട കാർഷിക ലോണെടുത്തും, കടം വാങ്ങിയും, പണ്ടം പണയം വെച്ചുമാണ് കൃഷിയിറക്കിയത്.
ദുരിതത്തിലായ കർഷകർക്ക് ഇനി ആശ്രയിക്കാനുള്ളത്
ലഭിക്കാനുള്ള നഷ്ടപരിഹാരം മാത്രമാണ്. അത്തരം സാചര്യത്തിൽ സർക്കാർ കർഷകരുടെ പ്രതിസന്ധിയിൽ ഇടപെട്ടു പ്രശ്നം പരിഹരിക്കാൻ തയ്യാറാകണം.
ആർ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.
ടി.ബി. സമീർ,
ഇ.കെ. മൊയ്തുണ്ണി,
ടി. ഷാനവാസ്,
എം.കെ. നിസാർ വടമുക്ക്,
എന്നിവർ സംസാരിച്ചു.
മണ്ഡലം പ്രസിഡൻ്റ്
ഇസ്മായിൽ വടമുക്ക്
അധ്യക്ഷത വഹിച്ചു.
അന്തരിച്ച സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി
സീതാറാം യെച്ചൂരി യുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments