റോഡ് സൈഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും ഡീസൽ മോഷണം രണ്ട് പേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു
പൊന്നാനിയിൽ പുഴമ്പ്രം ഗ്രാമത്തിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നും ഡീസൽ മോഷണം നടത്തിയ കേസിൽ പാലക്കാട് ജില്ലയിലെ തൃത്താല കൂടല്ലൂർ കാടം കുളത്തിൽ ഹനീഫയുടെ മകൻ മുസ്തഫ 29 വയസ്സ് ,കുമ്പിടി പൊറ്റമ്മേൽ മുഹമ്മദ് കുട്ടിയുടെ മകൻ മുഫീദ് 27 വയസ്സ് എന്നിവരെയാണ് പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് ,എസ് ഐ അരുൺ. ആർ. യൂ.,സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ നാസർ ,പ്രശാന്ത് കുമാർ. എസ് , രഞ്ജിത്. ആർ. ജെ. എന്നിവരടങ്ങുന്ന അന്വേഷണ സംഘം പിടികൂടിയത്.വാടകക്ക് എടുത്ത കാറിൽ സഞ്ചരിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ആണ് ഡീസൽ മോഷണം നടത്തിയത്.മുസ്തഫ പൊന്നാനി ,കാടാമ്പുഴ, മലപ്പുറം പോലീസ് സ്റ്റേഷൻ പരിധികളിൽ ചന്ദന മോഷണ കേസിലും പ്രതിയായിട്ടുണ്ട് രാത്രി കാലങ്ങളിൽ പോലിസ് നിരീക്ഷണം ശക്തമാക്കിയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണങ്ങളാണ് കേസിൽ വഴിത്തിരിവായത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments