Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി


സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

ബ്ലഡ് ഡോണേഴ്സ് കേരള [BDK] പൊന്നാനി താലൂക്ക് കമ്മറ്റിയും ഫോറം സെന്റർ എടപ്പാളും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ എടപ്പാൾ ഫോറം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സന്നദ്ധ രക്‌തദാന ക്യാമ്പിൽ 104 പേർ രജിസ്റ്റർ ചെയ്യുകയും 65 പേർ സന്നദ്ധ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. താലൂക്കിലെ ഏറ്റവും അടുത്ത ആശുപത്രി നഗരിയായ തൃശൂരിലെ രക്ത ദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കുന്നതിന് അമല ബ്ലഡ് സെൻ്ററിൻ്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് നടത്തിയ ക്യാമ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ബി ഡി കെ പൊന്നാനി ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്ന രക്തദാന ക്യാമ്പിൽ 32 പേർ അവരുടെ ആദ്യ രക്തദാനവും കൂടെ 3 വനിതകളും രക്തദാനം നിർവ്വഹിച്ചു. 
ഫോറം സെന്റർ മാനേജിംഗ് ഡയറക്ടർ സിദ്ധീഖ്, ജനറൽ മാനേജർ ലിജോ ഡേവിഡ്, അമല ഹോസ്പിറ്റൽ ട്രാൻസ്ഫ്യൂഷൻ ഓഫീസർ ഡോ.വിനു വിപിൻ തുടങ്ങിയവരും ബിഡികെ ജില്ലാ താലൂക്ക് ഭാരവാഹികളും ചേർന്ന് രക്തദാനം നിർവ്വഹിച്ച ദാതാക്കൾക്ക് സർട്ടിഫികറ്റുകൾ കൈമാറി. ക്യാമ്പിന് ഫോറം സെന്റർ എടപ്പാൾ ജീവനക്കാരും ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് & ഏയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും ചേർന്ന് നേതൃത്വം നൽകി. ഷോപ്പിംഗിനും ഉല്ലസിക്കാനുമായി വരുന്നവർക്ക് മുമ്പിൽ രക്തദാനം മഹാദാനമാണെന്ന് കാണിച്ചു കൊണ്ട് ക്യാമ്പിന് ആതിദേയത്വം വഹിക്കുകയും മികച്ച സൗകര്യങ്ങൾ ഒരുക്കുകയും ചെയ്ത ഫോറം സെന്റർ എടപ്പാൾ മാനേജ്മെന്റിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments