പ്രാർഥനകളുടെ നിറവിൽ നടുവട്ടം ഉറൂസിന് സമാപ്തി
പ്രകീർത്തനങ്ങളും പ്രാർഥനകളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ ശൈഖ് അഹ്‌മദുൽ ഖാദിരി ആണ്ടുനേർച്ച നടുവട്ടത്ത് സമാപിച്ചു.
സമൂഹ സിയാറത്തോടെ തുടങ്ങിയ ഉറൂസ് മുബാറകിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കാളികളായി.
പിലാക്കൽ പള്ളിയിലെ മഖാം പ്രാർഥനക്ക് കക്കിടിപ്പുറം സ്വാലിഹ് മുസ്‌ലിയാർ നേതൃത്വം നൽകി.
ഹംദിയ്യ കോളേജ് കാമ്പസിൽ നടന്ന ആത്മീയ സമ്മേളനത്തിൽ വിവിധ പണ്ഡിതരും പൗരപ്രമുഖരും പങ്കെടുത്തു.
ഖത്മുൽ ഖുർആൻ,
മൗലിദ് ജൽസ, അനുസ്മരണം, പ്രഭാഷണം, ഭക്ഷണ വിതരണം എന്നിവയുണ്ടായി.
അബ്ദുൽ ബാരി സിദ്ദീഖി കടുങ്ങപുരം മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് തഖിയുദ്ദീൻ തങ്ങൾ ആന്ത്രോത്ത് സമാപന പ്രാർഥനക്ക് നേതൃത്വം നൽകി.
സയ്യിദ് എസ് ഐ കെ തങ്ങൾ അൽ ബുഖാരി,
അബ്ദുൽഖാദിർ ഫൈസി, അബ്ദുൽ മജീദ് ഫൈസി, മുഹമ്മദലി മന്നാനി, മുഹമ്മദലി ബാഖവി, അബ്ദു റസാഖ് സഅദി, അശ്റഫ് അഹ്സനി, സിവി റശീദ് ബുഖാരി, ഉവൈസ് ബുഖാരി, സലീം അഹ്സനി, അശ്റഫ് സഅദി, അബ്ദുൽ ജലീൽ അഹ്സനി, നൗഫൽ സഅദി , കരിമ്പനക്കൽ ബാപ്പു ഹാജി, കെ വി കുഞ്ഞി മരക്കാർ ഹാജി, കെ ബി കുഞ്ഞിമോൻ ഹാജി, കോഹിനൂർ മുഹമ്മദ്, യുവി കെ മരക്കാർ
തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനത്തിൽ
എംകെ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു.
വാരിയത്ത് മുഹമ്മദലി
സ്വാഗതവും സിവി സുലൈമാൻ
നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments