Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

താൽക്കാലിക ജീവനക്കാരുടെ നിയമനത്തെ ചൊല്ലി പൊന്നാനി നഗരസഭായോഗത്തിൽ ബഹളം


താൽക്കാലിക ജീവനക്കാരുടെ നിയമനത്തെ ചൊല്ലി പൊന്നാനി നഗരസഭായോഗത്തിൽ ബഹളം

പൊന്നാനി നഗരസഭയിൽ താൽക്കാലിക ജീവനക്കാരുടെ നിയമനത്തെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം.  പിരിച്ചുവിട്ട ദിവസവേതനക്കാർ വീണ്ടും ജോലിയിൽ പ്രവേശിച്ചതിനെത്തുടർന്നാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധവുമായി എത്തിയത്


പൊന്നാനി നഗരസഭയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാർ വീണ്ടും ജോലിയിൽ പ്രവേശിച്ചതിനെത്തുടർന്നാണ് കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി യു.ഡി.എഫ് അംഗങ്ങൾ എത്തിയത്. ഇക്കഴിഞ്ഞ 26 നാണ് ഒൻപത് താൽക്കാലിക ജീവനക്കാരെ കരാർ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് പിരിച്ചുവിട്ട് സെക്രട്ടറി ഉത്തരവിറക്കിയത്. 179 ദിവസത്തെ കരാർ കാലാവധി പൂർത്തീകരിച്ചതിനെത്തുടർന്നാണ് ഡ്രൈവർ, എൽ.ഡി ക്ലാർക്കുമാർ, വാച്ച്മാൻ ഉൾപ്പെടെയുള്ളവരെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. എന്നാൽ ഇവരുടെ കരാർ കാലാവധി നീട്ടി നൽകണമെന്ന അജണ്ട കൗൺസിലിൽ എത്തിയതോടെ പ്രതിപക്ഷം രംഗത്തെത്തി. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഇവർക്ക് വീണ്ടും രജിസ്റ്ററിൽ ഒപ്പ് വെക്കാൻ അനുവദിക്കുന്നത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. കൂടാതെ സാധാരണ കൗൺസിലിൽ വരേണ്ട വിഷയമാണിതെന്നും അടിയന്തിര കൗൺസിൽ വിളിച്ചല്ല ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. ഇതേത്തുടർന്ന് കൗൺസിൽ ബഹളമായതോടെ യോഗം പിരിച്ചു വിട്ടു. വിഷയത്തിൽ പ്രതിപക്ഷം വിയോജന കുറിപ്പ് നൽകി കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
നഗരസഭയുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും, നേരത്തെ നടന്ന നിയമനത്തിൽ കോടതിയിൽ കേസ് നിലനിൽക്കെ വീണ്ടും ഇത്തരം നീക്കവുമായി മുന്നോട്ട് പോകുന്നത് പൊതുജനത്തെ  വെല്ലുവിളിക്കുന്നതിന്  തുല്യമാണെന്നും, കൗൺസിൽ തീരുമാനം പോലുമില്ലാതെയാണ് താൽക്കാലിക നിയമനം നടത്തുന്നതെന്നും, വിഷയത്തിൽ കോടതിയേയും വിജിലൻസിനേയും സമീപിക്കുമെന്നും  പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments