കുറ്റാരോപിതരെ പുറത്തുനിർത്തി അന്വേഷണം നടത്തണം: മുസ്‌ലിം ലീഗ്
പൊന്നാനി: പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ യുവതിയെ പൊന്നാനി സി.ഐ, തിരൂർ ഡിവൈഎസ്പി, മലപ്പുറം എസ്പി തുടങ്ങിയവർ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റാരോപിതരായ മുഴുവൻ ഉദ്യോഗസ്ഥരെയും പുറത്തുനിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും മുസ്‌ലിം ലീഗ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം പ്രതികളായ നിരവധി വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പൊതുജനത്തിന്റെ ജീവനും, സ്വത്തിനും സംരക്ഷകരാകേണ്ട പോലീസുകാർ തന്നെ അക്രമകാരികളാകുന്നു.
പോലീസിനെ നിയന്ത്രിക്കേണ്ട ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി നിഷ്ക്രിയനാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ വരെ ആരോപണമുയർന്നിട്ടും പ്രതികരിക്കാതിരിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ അഷ്റഫ് കോക്കൂർ, നിയോജക മണ്ഡലം പ്രസിഡന്റ് പി.പി യൂസഫലി, ജനറൽ സെക്രട്ടറി ഇൻ ചാർജ് ഷമീർ ഇടിയാട്ടയിൽ, ട്രഷറർ വി വി ഹമീദ്, ഭാരവാഹികളായ ടി.കെ അബ്ദുൽ റഷീദ്, വി മുഹമ്മദുണ്ണി ഹാജി, സി ഇബ്രാഹിംകുട്ടി മാസ്റ്റർ, ബഷീർ കക്കിടിക്കൽ, കെ.ആർ റസാക്ക്, വി.പി ഹസൻ, ടി.എ മജീദ്, യു മുനീബ് പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments