പൊന്നാനി തുറമുഖം: സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു
പൊന്നാനിയുടെ സ്വപ്ന പദ്ധതിയായ മൾട്ടിപർപ്പസ് കപ്പൽ ടെർമിനൽ പിപിപി (പബ്ലിക്ക് പ്രൈവറ്റ് പാർട്ണർഷിപ്പ്) വ്യവസ്ഥയിൽ നടപ്പാക്കാൻ തീരുമാനം. പദ്ധതിയുടെ അംഗീകാരത്തിനായി സർക്കാറിന് സമർപ്പിക്കാൻ തുറമുഖ
വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
കേരള മാരിടൈം ബോർഡിൻറെ ആഭിമുഖ്യത്തിലാണ് പൊന്നാനിയിൽ മൾട്ടിപർപ്പസ് കപ്പൽ ടെർമിനൽ നിർമ്മിക്കുന്നത്. സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാനാണ് ശ്രമിച്ചിരുന്നെങ്കിലും ആവശ്യമായ കേന്ദ്രഫണ്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് പിപിപി വ്യവസ്ഥയിൽ പദ്ധതി നടപ്പാകാനൊരുങ്ങുന്നത്.
90 കോടിയുടെ പദ്ധതി റിപ്പോർട്ടാണ് സർക്കാറിന് സമർപ്പിച്ചത്.
പൊന്നാനി പഴയ ജങ്കാർജെട്ടിക്ക് സമീപമാണ് മൾട്ടി പർപ്പസ് കപ്പൽ ടെർമിനൽ ഒരുങ്ങുന്നത് .
ആദ്യഘട്ടത്തിൽ100 മീറ്റർ വാർഫും കോംമ്പൗണ്ട് വാളും നിർമ്മിക്കും. കപ്പലടുപ്പിക്കുന്നതിനായി ആഴംകൂട്ടും. നിലവിൽ നാല് മീറ്റർ ആഴമാണുള്ളത് ഇത് ഡ്രജിംഗ് ചെയ്ത് ആറ് മീറ്ററാക്കി മാറ്റും. ഐസ് പ്ലാൻ്റ് മുതൽ തുറമുഖം വരെയുള്ള ഒന്നര കിലോമീറ്റർ ആറ് മീറ്റർ വീതിയിൽ അപ്രോച്ച് റോഡ് നിർമ്മിക്കും. കൊച്ചി പോർട്ടിൻ്റെ രീതിയിൽ ചരക്കുകൾ കയറ്റാനും ഇറക്കാനും കഴിയുന്ന വലിയ ക്രയിനുകൾ ഉൾപ്പെടുന്ന ബൃഹത് സംവിധാനത്തോടെ ഭാവി പദ്ധതി കൂടി മുൻകൂട്ടി കണ്ടുള്ള ഡിപിആറാണ് തയ്യാറാക്കിയിട്ടുള്ളത്.
ഹാർബർ എഞ്ചിനിയറിംഗ് വകുപ്പാണ് ഇതിൻ്റെ സാധ്യതാ പഠനം നടത്തിയത്. അഴിമുഖത്തിന് സമീപത്തായതിനാൽ കപ്പലുകൾക്ക് വരാനും പോവാനും എളുപ്പത്തിൽ സാധ്യമാവുന്നതോടൊപ്പം മത്സ്യ ബന്ധന ബോട്ടുകൾ തടസ്സമാവില്ല.
ചരക്ക് ഗതാഗതം , യാത്ര, ക്രൂയിസ് കപ്പൽ തുടങ്ങി മൾട്ടി പർപ്പസ് സംവിധാനത്തോടെയാണ് നിർമ്മാണം.
കപ്പൽ ടെർമിനലിനായി ബജറ്റിൽ രണ്ടരക്കോടി പൊന്നാനിക്ക് മാത്രമായി സർക്കാർ നീക്കിവെച്ചിട്ടുണ്ട്.
പൊന്നാനിയുടെ സ്വാഭാവിക ആഴം നാല് മീറ്ററിലധികമായതിനാൽ വലിയ സാമ്പത്തിക ചിലവില്ലാതെ തന്നെ പദ്ധതി യാഥാർത്ഥ്യമാക്കാം.
യോഗത്തിൽ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, പി നന്ദകുമാർ എംഎൽഎ, കെ വി സുമേഷ് എംഎൽഎ,
മാരിടൈം ബോർഡ് ചെയർമാൻ
എൻ എസ് പിള്ള, മാരിടൈം ബോർഡ് സിഇഒ ഷൈൻ, എസ് ഹഖ്
തുടങ്ങിയവർ പങ്കെടുത്തു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments