ഹരിയാലി സോഷ്യൽ എംപവർമെന്റ് ഫൗണ്ടേഷൻ പ്രവാസി സംഗമം സംഘടിപ്പിച്ചു
ഹരിയാലി സോഷ്യൽ എംപവർമെന്റ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ പ്രവാസി സംഘടനകളുടെയും നോർക്ക റൂട്ട്സിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പ്രവാസി സംഗമം ഒഡേപെക് ചെയർമാൻ സി.പി ബാവ ഹാജി ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പിൽ നിന്നും പ്രവാസികൾക്ക് അനുവദിക്കുന്ന വരുമാന സർട്ടിഫിക്കറ്റിൽ ഭീമമായ വരുമാനം കാണിക്കുന്നതിനാൽ സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ് പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ മേൽകാര്യത്തിൽ നിയമനിർമ്മാണങ്ങൾ നടത്തണമെന്ന് സംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. നോർക്ക കോഴിക്കോട് സെന്റർ മാനേജർ രവീന്ദ്രൻ സി ക്ലാസ് എടുത്തു. വി.ആർ മുഹമ്മദ്, എം, ശ്രീരാമനുണ്ണി മാസ്റ്റർ, കെ.ടി അബ്ദുൽ ഗനി, എം.ടി നജീബ്, അലികുട്ടി മലയംകുളത്തേൽ, എ.ടി അലി, വഹാബ് ബാബു, ഹാരിസ് ബാബു, ജംഷീർ വി.വി, ബഷീർ സി.കെ, മൂസ ചക്കുത്തയിൽ, മുസ്തഫ,
റഷീദ് കൊളേക്കാട്, കമറുദ്ദീൻ കൊട്ടിലുങ്ങൽ, ഫൈസൽ കാങ്ങിലയിൽ, മുഹമ്മദുണ്ണി മാനേരി, അഷ്‌റഫ് പൂചാമം പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments