Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയിരൂർ പാടശേഖരത്തിൽ മുണ്ടകൻ കൃഷിക്ക് തുടക്കം കുറിച്ചു


അയിരൂർ പാടശേഖരത്തിൽ മുണ്ടകൻ കൃഷിക്ക് തുടക്കം കുറിച്ചു 

പെരുമ്പടപ്പ് പഞ്ചായത്ത് പരിധിയിലെ ഏക മുണ്ടകൻ പാടശേഖരമായ അയിരൂർ കുട്ടാടൻ പാടത്ത് മുണ്ടകൻ കൃഷിക്ക് തുടക്കമിടാനായതിൻ്റെ സന്തോഷത്തിലാണ് നെൽ കർഷകർ. സെപ്റ്റംബറിന് മുമ്പ് നടീൽ ആരംഭിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആഗസ്റ്റ് ആദ്യവാരം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന നൂറു ശതമാനം സബ്സിഡി നിരക്കിൽ വിത്ത് വികസന അതോറിറ്റിയിൽ നിന്ന് ഇടത്തരം മൂപ്പുള്ള ഉമ നെൽവിത്ത് കർഷകർക്ക് ലഭ്യമാക്കിയിരുന്നു.വിത്തിൻ്റെ കാലാവധി ആഗസ്റ്റിൽ തന്നെ അവസാനിക്കുമെന്നറിഞ്ഞ കർഷകർ ആശങ്ക കൃഷിഭവൻ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. കൃഷിഭവൻ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ആവശ്യപ്രകാരം വിത്ത് വികസന അതോറിറ്റിയിലെ അധികാരികൾ പാടശേഖരം സന്ദർശിക്കുകയും വിത്തിൻ്റെ സാമ്പിളുകൾ എടുത്തു കൊണ്ടു പോകുകയും ചെയ്യുകയുണ്ടായി. സാമ്പിളുകൾ മുളപ്പിച്ച അധികാരികൾക്ക് വിത്തിന് 90 ശതമാനത്തിൽ കൂടുതൽ അങ്കുരണ ശേഷിയുള്ളതായി മനസ്സിലാക്കാൻ സാധിച്ചു. വിത്തിൻ്റെ ഗുണമേൻമാ വിവരം കൃഷിഭവൻ ഉദ്യോഗസ്ഥരെയും തുടർന്ന് പാടശേഖര ഭാരവാഹികളെയും അറിയിച്ചു. രണ്ടാഴ്ച വൈകിയെങ്കിലും കാലാവസ്ഥ അനുകൂലമായാൽ നല്ല വിളവ് ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.എല്ലാ പിന്തുണയുമായി പഞ്ചായത്ത് ഭരണ സമിതിയും സംസ്ഥാന കാർഷിക വികസന വകുപ്പും കൂടെയുണ്ട്. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി നിസാർ അവർകൾ വിത്തിൻ്റെ വിതരണ ഉദ്ഘാടനം അയിരൂരിൽ നിർവ്വഹിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥരും പാടശേഖര ഭാരവാഹികളും കർഷകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments