പി.ടി. സുധീർ ഗോവിന്ദ് അനുസ് മണവും , മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
ഐ . എൻ . സി . പ്രവാസി എരമംഗലം സോഷ്യൽ വെൽഫെയർ ഗ്രൂപ്പിൻ്റെ സ്ഥാപക നേതാവും , മുൻ എം എൽ . എ യും , കോൺഗ്രസ്സ് നേതാവുമായ പി.ടി. മോഹനകൃഷ്ണൻ്റെ മകനുമായ സുധീർ ഗോവിന്ദിൻ്റെ അഞ്ചാം ഓർമ ദിനത്തിൽ ഐ .എൻ . സി . പി. യുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും , സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു . എരമംഗലം സാന്ത്വനം മെഡ് കെയറിൽ വെച്ച് നടന്ന ചടങ്ങ് കെ. പി. സി. സി . എക്സിക്യൂട്ടീവ് മെമ്പർ വി. സെയ്ത് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു . വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും , ഐ.എൻ. സി. പി. അഡ്മിനുമായ കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .
ഓർമ ദിനത്തോടനുബന്ധിച്ച് ആരോഗ്യരംഗത്ത് വെളിയങ്കോട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെ പി.ടി. അജയ് മോഹൻ , പ്രേമജ സുധീർ തുടങ്ങിയവർ ഉപഹാരം നല്കി ആദരിച്ചു . മെഡിക്കൽ ക്യാമ്പിന് ഡോക്ടർ പി. രാമചന്ദ്രൻ
നേതൃത്വം നല്കി . തൈറോയ്ഡ് ടെസ്റ്റ് , ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് തുടങ്ങിയവയിൽ 400-ൽ പരം ആളുകൾ പങ്കെടുത്തു . കെ. എം. അനന്തകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി .
ഐ. എൻ. സി. പി. അഡ്മിൻ സുരേഷ് പാട്ടത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ
ഷാജി കാളിയത്തേൽ , സി. കെ. പ്രഭാകരൻ , എ.കെ. ആലി , മുസ്തഫ വടമുക്ക് , നിഷാജ് നാക്കോല , ജലീൽ മംഗലത്തേൽ ഷംസു ചന്ദനത്ത് , പി. രാജാറാം , മജീദ് പാടിയോടത്ത് , പ്രസാദ് പ്രണവം , റംസി റമീസ് , റമീന ഇസ്മയിൽ , റസ്ലത്ത് സെക്കീർ , ജോഷി മുള്ളത്ത് , മോഹനൻ കോട്ടേപ്പാട്ട് , വിനു എരമംഗലം , മോഹനകൃഷ്ണൻ സുധീർ , വഹാബ് എള്ളുപറമ്പിൽ , വത്സലകുമാൻ , വി.എം . ഇസ്മയിൽ , പനങ്ങാട്ടേൽ മുഹമ്മദ് , ഇർഷാദ് കല്ലാട്ടേൽ , തുടങ്ങിയവർ സംസാരിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments