റോഡുകളുടെ ശോചനീയ അവസ്ഥയ്ക്കെതിരെ മുസ്ലിം ലീഗ് സമരവലയം
റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സമരവലയം മാറഞ്ചേരിയിൽ നടന്നു. മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി സെന്ററിൽ സംഘടിപ്പിച്ച സമര വലയം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇൻചാർജ് ഷമീർ ഇടിയാട്ടയിൽ ഉദ്ഘാടനം ചെയ്തു. ദേശീയ പാതകൾ മുതൽ ഗ്രാമീണ പാതകൾ വരെ യാത്ര ചെയ്യാൻ കഴിയാത്ത വിധം തകർന്നിരിക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പ്രക്ഷോഭത്തിന് ഇറങ്ങിയത്. ജലജീവൻ പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകൾ രണ്ട് വർഷമായിട്ടും പൂർവ സ്ഥിതിയിൽ ആക്കുന്നതിന് ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. അടിയന്തര പ്രാധാന്യത്തോടെ കൂടി റോഡുകൾ ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് സമരം മാറ്റുമെന്ന് താക്കീത് നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി ഉമ്മർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നായ കുണ്ടുകടവ് പുത്തൻപള്ളി റോഡ് തകർന്നിട്ട് മാസങ്ങളായി. കോടികൾ മുടക്കി നവീകരിച്ച റോഡ് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ പലയിടത്തും തകർന്നിട്ടും അറ്റകുറ്റപ്പണികൾ നടത്തേണ്ട കരാറുകാരനും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഒത്തു കളിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ടി.കെ അബ്ദുൽ റഷീദ്, ടി.കെ അബ്ദുൽ ഗഫൂർ, വി.പി ഹസ്സൻ, കെ.സി ശിഹാബ്, അഡ്വ. കെ.എ ബക്കർ, കെ.ടി അബ്ദുൽ ഗനി, കെ.വി റഫീഖ്, സലാം ചങ്ങമ്പള്ളി, സി.പി ഇബ്രാഹിംകുട്ടി, കെ.ടി ഉമ്മർ, എൻ പോക്കർ, കെ നൗഷാദ്, ഷുക്കൂർ പരിചകം പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments