കാഞ്ഞിരമുക്ക് പുറങ്ങില്‍ വീടിനകത്ത് തീ പിടിച്ച് ഗൃഹനാഥന്‍ വെന്ത് മരിച്ചു
കാഞ്ഞിരമുക്ക് പുറങ്ങില്‍ വീടിനകത്ത് തീ പിടിച്ച് ഗൃഹനാഥന്‍ വെന്ത് മരിച്ചു. അമ്മയും ഭാര്യയും മക്കളും അടക്കം കുടുംബത്തിലെ 4 പേര്‍ക്ക് പൊള്ളലേറ്റു. കാഞ്ഞിരമുക്ക് പുറങ്ങ് സ്വദേശി 50 വയസുള്ള ഏറാട്ട് വീട്ടില്‍ മണികണ്ഠന്‍ ആണ് മരിച്ചത്.ഭാര്യ 42 വയസുള്ള റീന,അമ്മ 70 വയസുള്ള സരസ്വതി,മക്കളായ 20 വയസുള്ള അനിരുദ്ധന്‍, 22 വയസുള്ള നന്ദന എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.പുലര്‍ച്ചെ 2 മണിയോടെ പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരമുക്ക് പുളിക്കകടവ് തീരദേശ റോഡിലെ മണികണ്ഠന്റെ ഓടിട്ട വീട്ടിലാണ് സംഭവം.
വീടിനകത്ത് നിന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് പൊള്ളലേറ്റവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെയും കുടുംബത്തെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണികണ്ഠന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മണികണ്ഠന്റെ അമ്മ സരസ്വതി, ഭാര്യ റീന എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. നന്ദന ,അനിരുദ്ധൻ എന്നിവരുടെ പരിക്ക് ഗുരുതരമല്ല. ബെഡ്റൂമില്‍ സ്വയം പെട്രൊൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് മണികണ്ഠന്‍ തന്നെ പോലീസിന് മൊഴി നല്‍കിയെന്നാണ് വിവരം. സംഭവത്തില്‍ പെരുമ്പടപ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments