മാറഞ്ചേരി പഞ്ചായത്തിൽ ജീവനക്കാരില്ല. യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
മാറഞ്ചേരി പഞ്ചായത്തിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് കാരണം പഞ്ചായത്തിന്റെ പ്രവർത്തനം നടക്കുന്നില്ല. നിരവധി ആളുകൾ പെർമിറ്റിനും വിവാഹ രജിസ്ട്രേഷനും മറ്റു ആവശ്യങ്ങൾക്കും വന്ന് മടങ്ങുകയാണ്. ആകെ നടക്കുന്ന പ്രവർത്തനം നികുതി വാങ്ങൽ മാത്രമാണ്. ചോദിക്കുമ്പോൾ ജീവനക്കാരില്ല എന്ന മറുപടിയാണ് സെക്രട്ടറി നൽകുന്നത്. ഉടൻ ജീവനക്കാരെ നിയമിച്ച് ഈ പ്രതിസന്ധി പരിഹരിക്കാത്ത പക്ഷം ജനങ്ങളെ അണി നിരത്തി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് വരുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി. M. V. അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments