കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ തിരുനബി സദസ്സ് നടത്തി
പൊന്നാനി : തിരുനബി( സ്വ ) ജീവിതം ദർശനം എന്ന തലവാചകത്തിൽ കേരള മുസ്ലിം ജമാഅത്ത് മീലാദ് കാമ്പയിൻ ആചരിച്ചു കൊണ്ടിരിക്കുന്നു. അതിൻ്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ തിരുനബി സദസ്സ് പൊന്നാനി ചന്തപ്പടിയിൽ സംഘടിപ്പിച്ചു. സോൺ പ്രസിഡൻ്റ് സയ്യിദ് സീതി കോയതങ്ങൾ അൽ ബുഖാരിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ല ഉപാദ്ധ്യക്ഷൻ യൂസ്ഫ് ബാഖവി ഉദ്ഘാടനം ചെയ്തു. വിഷയാവതരണം മുഹമ്മദ്സ്വാദിഖ് തെന്നല നടത്തി. അശ്റഫ് ബാഖവി അയ്രൂർ, സെക്കീർ കെ.വി കടവ് പ്രസംഗിച്ചു.,സിദ്ധീഖ് അൻവരി സ്വാഗതവും അബ്ദുൽഹമീദ് ലത്തീഫി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments