ക്രിമിനൽ പോലീസും മാഫിയ മുഖ്യനും : യൂത്ത് ലീഗ് പൊന്നാനി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
സംസ്ഥാനത്തെ പോലീസ് സേനയുടെ ക്രിമിനൽ വത്കരണത്തിനും, ആഭ്യന്തരവകുപ്പിനുമെതിരെ യൂത്ത് ലീഗ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും" എന്ന വിഷയത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് മണ്ഡലം പ്രസിഡണ്ട് ഷെബീർ ബിയ്യം അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ യുവജന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാർച്ച് നടന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പോലീസ് കൊള്ളക്കാരുടെയും,മാഫിയ സംഘങ്ങളുടെയും, ബലാൽസംഗ ശൃംഖലയുടെയും ഏജന്റുമാരായി പ്രവർത്തിക്കുന്നത് കേരളത്തിന് അപമാനമാണ്. മുൻ എസ്.പി സുജിത്ത് ദാസ് ഐ.പി.എസ് കൃത്രിമ കേസുകൾ ഉണ്ടാക്കി മലപ്പുറം ജില്ലയെ ക്രിമിനൽ കേന്ദ്രമാക്കി മാറ്റാൻ ശ്രമിച്ചു. വ്യാജ പരാതികൾ സൃഷ്ടിച്ച് കേസുകൾ ക്രമാതീതമായി വർദ്ധിപ്പിച്ചു.നിരവധി ചെറുപ്പക്കാരെ അകാരണമായി റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു. താനൂരിലെ താമിർ ജിഫ്രിയുടെ മരണത്തിന് പിന്നിലും ക്രിമിനൽ പോലീസ് സംഘത്തിന്റെ ഒത്താശയുണ്ട്. പരാതി പറയാൻ പോലീസ് സ്റ്റേഷനിലേക്ക് വരുന്ന സ്ത്രീകളോട് പോലും അപമര്യാദയായി പെരുമാറുകയും, നീതിപൂർവ്വം നിയമ സംവിധാനത്തെ കൊണ്ടുപോകുന്നതിന് പകരം ഭീഷണിപ്പെടുത്താനും, പീഡിപ്പിക്കാനും ശ്രമം നടത്തുന്ന പോലീസിലെ ക്രിമിനൽ സംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. എ.ഡി.ജി.പി യും, മുൻ എസ്.പി യും നടത്തിയ കൊള്ളയും പിടിച്ചു പറിയും ഒരു ഭരണകക്ഷി എം.എൽ.എ-ക്ക് തന്നെ സമ്മതിക്കേണ്ടി വരുന്നത് കേരളത്തിന് ലജ്ജാകരമാണ്. പൊന്നാനി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് തീർത്ത് പോലീസ് തടഞ്ഞു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി.പി യൂസഫലി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.സി ശിഹാബ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.എ ബക്കർ, മണ്ഡലം ഭാരവാഹികളായ ട്രഷറർ സി.കെ അഷറഫ്, കെ.വി റഫീഖ്, എ.എ റഊഫ്,അഡ്വ. നിയാസ്, മുസ്ലിം ലീഗ് നേതാക്കളായ യു.മുനീബ്, മജീദ് വെളിയംകോട്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം,അബ്ദുൽ ഗനി, അബു പാലപ്പെട്ടി,റഫീഖ് തറയിൽ, യു.കെ അമാനുള്ള,സി.അബ്ദുള്ള, കെ.അബൂബക്കർ സംസാരിച്ചു.
പ്രകടനത്തിന് എൻ.ഫസലുറഹ്മാൻ,സലീം ഗ്ലോബ്, ഇല്യാസ് മൂസ, ഷാഫി ചെറവല്ലൂർ,സാദിഖ് നെച്ചിക്കൽ, കെ.പി അൻവർ,അക്ബർ എമറാൾഡ്,അൻസാർ പുഴമ്പ്രം, നിസാർ പി.പി, കെ.എം മുഹ്സിൻ,കെ.നൗഷാദ് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments