എരമംഗലം പുഴക്കര ശ്രീ ഭഗവതിക്ഷേത്രത്തിൽ പ്രത്യക്ഷ മഹാ ഗണപതിഹോമവും ആനയൂട്ടും നടത്തി
വർഷംതോറും നടത്തിവരാറുള്ള പ്രത്യക്ഷ മഹാ ഗണപതിഹോമവും വിശേഷാൽ പൂജയും ക്ഷേത്രം മേൽശാന്തി ദേവേന്ദ്ര ശർമയുടെ മുഖ്യ കാർമികത്വത്തിൽ ആണ് നടത്തിയത്.രാവിലെ 5 മണിക്ക് നടതുറപ്പ് ഗണപതിഹോമം വിശേഷാൽ പൂജ എന്നിവയും ക്ഷേത്രാചരപ്രകാരം നടന്നു.ക്ഷേത്ര കമ്മറ്റി സെക്രട്ടറി ബാലകൃഷ്ണൻ ചക്കരാത്ത്,പ്രസിഡണ്ട് സി എൻ ഹരിനാരായണൻ , ട്രഷറർ വി കെ ഷണ്മുഖൻ, വൈസ് പ്രസിഡന്റ് സി കെ പ്രഭാകരൻ, കമ്മറ്റിയംഗം ബാബു വഴങ്ങിൽ എന്നിവർ സംസാരിച്ചു. പ്രത്യക്ഷ മഹാ ഗണപതിഹോമത്തിനും ആനയൂട്ടിനും ക്ഷേത്ര കമ്മിറ്റി അംഗങ്ങളുംഭക്തജനങ്ങളും നാട്ടുകാരുംസന്നിഹിതരായിരുന്നു.കേളശ്ശേരി കണ്ണൻ കൊമ്പനാന ആണ് ആനയൂട്ടിന് എത്തിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments