മാറഞ്ചേരി ഡിവിഷൻ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഇലക്ട്രിക് വീൽചെയറുകൾ എത്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് അംഗപരിമിതർക്കുള്ള ഇലക്ട്രിക് വീൽചെയർ വിതരണത്തിന്റെ ഭാഗമായി മാറഞ്ചേരി പെരുമ്പടപ്പ് വെളിയംകോട് ഉൾപ്പെടുന്ന മാറഞ്ചേരി ഡിവിഷൻ പരിധിയിലെ അംഗപരിമിതർക്കുള്ള ഇലക്ട്രിക് വീൽ ചെയറുകൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡിവിഷൻ മെമ്പർ എ കെ സുബൈർ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വ്യത്യസ്തങ്ങളായ പദ്ധതികളിൽ മുൻ വർഷങ്ങളിൽ മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തുവെങ്കിലും പലർക്കും കൈകളുടെ സ്വാധീന കുറവ് കാരണം ഈ സാമ്പത്തിക വർഷം നിലവിലെ ഗുണഭോക്താക്കളുടെ അവസ്ഥ അനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രിക് വീൽചയറുകളാണ് വിതരണം ചെയ്തത്.
ഡിവിഷൻ പരിധിയിൽ അപേക്ഷ നൽകി നടപടിക്രമങ്ങൾ പൂർത്തീകരിച്ച
ഇനിയും ഇലക്ട്രിക് വീൽ ചെയറുകൾ ലഭിക്കാത്തവർ ഉണ്ടെങ്കിൽ ഡിവിഷൻ മെമ്പറെ അറിയിക്കേണ്ടതാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments