സർഗ്ഗലയം ഏകദിന സാഹിത്യ ശില്പശാല സംഘടിപ്പിച്ചു
പുന്നയൂർക്കുളം സാഹിത്യ സമിതി സ്വർഗ്ഗലയം ഏകദിന സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. പുന്നയൂർക്കുളം കമലാ സുരയ്യ സാംസ്കാരിക സമുച്ചയത്തിൽ നടന്ന ശില്പശാല കേരള സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ.സി .പി അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ എ പി അഹമ്മദ് "സാഹിത്യ രചനയിലെ നവീന കൈവഴികൾ " എന്ന ആശയത്തിൽ വിഷയാവതരണം നടത്തി. തുടർന്ന് നടന്ന പൊതു ചർച്ചയ്ക്ക് ശ്രീ പ്രസാദ് കാക്കശ്ശേരി നേതൃത്വം നൽകി.വിവിധ ജില്ലകളിൽ നിന്നായി നാല്പതോളം പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.ഉമ്മർ അറക്കൽ, കെ ബി സുകുമാരൻ,ഷാജൻ വാഴപ്പുള്ളി തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments