സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും സംഘടിപ്പിച്ചു
ഗോൾഡ്‌സ്റ്റാർ താമലശ്ശേരിയുടെ 35 ആം വാർഷികത്തോടനുബന്ധിച്ച് ഹെൽത്ത് കെയർ സൊലലൂഷൻസ്ന്റെയും ട്രിനിറ്റി സൂപ്പർ സ്പഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടു കൂടി താമലശ്ശേരി മദ്രസയിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും സംഘടപ്പിച്ചു.
165 ഓളം പേർ പങ്കെടുത്ത പരിപാടി നാടിന്റെ ആരോഗ്യ മേഖലയിൽ ഒരു മുതൽ കൂട്ട് തന്നെയായി മാറി.
ഇതിനു പുറമെ ,പ്രമേഹ രോഗികൾക്ക് സൗജന്യ രക്ത നിർണയവും, സൗജന്യ പ്രമേഹ രോഗ നിർണ്ണയവും നടന്നു.
പ്രോഗ്രാം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് Adv. E. സിന്ധു ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സുഹറ ഉസ്മാൻ ,മുൻ മെമ്പർ നൗഷാദ് എംപി എന്നിവർ ആശംസകൾ അറിയിച്ചു. ക്ലബ് പ്രസിഡന്റ് നബീൽ ,സെക്രട്ടറി ഫാഖിഹ് ,അമൻ ,അൻസാർ ,ഷഫീക് ,എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ 35 ആം വാർഷികത്തോടനുബന്ധിച്ചു കൂടുതൽ പ്രോഗ്രാമുകളും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments