Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നഗരസഭ മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടം നിർവഹണ സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു


പൊന്നാനി നഗരസഭ മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടം നിർവഹണ സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു

പൊന്നാനി നഗരസഭ മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടം നിർവഹണ സമിതി രൂപീകരണ യോഗം പൊന്നാനി ആർ വി ഹാളില്‍ വെച്ച് ചേർന്നു. നഗരസഭ ചെയർമാൻ ശ്രീ.ശിവദാസ് ആറ്റുപുറം ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനം മാലിന്യമുക്ത സംസ്ഥാനമായി 2025 മാര്‍ച്ച് 30 ന് അകം പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ മുക്ത പ്രഖ്യാപനം നടത്തുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ നട രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണ് വിപുലമായ നിര്‍വഹണ സമിതി നഗരസഭ തലത്തില്‍ രൂപീകരിച്ചത്.
 നഗരസഭ പ്രദേശത്തെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചു. കര്‍മ്മ പരിപാടിയുടെ വിശദ്ദീകരണം
പജില്ലാ ആസൂത്രണ സമിതിയംഗം മ ശ്രീ.എ.ശ്രീധരൻ മാസ്റ്റര്‍ നടത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീന സുദേശൻ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നഗരസഭ കൗൺസിൽ അംഗങ്ങൾ, സ്ഥാപനമേധാവികൾ വിവിധ രാഷ്ട്രീയ പാർട്ടി,ക്ലബ്ബ്,യുവജന സംഘടനകൾ, മതസംഘടനകൾ,സന്നദ്ധ സംഘടനകൾ,വ്യാപാരി-വ്യവസായി പ്രതിനിധികൾ, പ്രധാന അധ്യാപകർ, കോസ്റ്റൽ പോലീസ്, പൊന്നാനി പോലീസ്, പൊന്നാനി ഫയര്‍ ഫോഴ്സ്, MVD, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, നവകേരള മിഷന്‍ RP, ശുചിത്വ മിഷൻ YP, IRTC കോഡിനേറ്റർ, നഗരസഭ യൂത്ത് കോർഡിനേറ്റർ,മറ്റു പൗരപ്രമുഖർ എന്നിവർ പങ്കെടുത്തു. 
ഡെപ്യൂട്ടി തഹസിൽദാർ കെ ഗോപാലകൃഷ്ണൻ, മാതൃ ശിശു ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശ്രീജ, കോസ്റ്റല്‍ പോലീസ് എസ് ഐ ശ്രീലേഷ്, ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ സുനിൽ പി,. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അഖിലേഷ്, ഹാജി കെ.എം.കാസിം കോയ, യു രവീന്ദ്രന്‍, സി ഡി എസ് ചെയർപേഴ്സൺ ധന്യ,ഹെഡ് മാസ്റ്റേഴ്സ് കോ-ഓർഡിനേഷൻ കൺവീനർ പ്രശാന്ത് മാസ്റ്റർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇമ്പിച്ച കോയ തങ്ങൾ, ജയപ്രകാശ്,അബ്ദുൾ ലത്തീഫ് എന്നിവർ പ്രതികരണങ്ങൾ രേഖപ്പെടുത്തി..
നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ സ്വാഗതവും നഗരസഭാ സെക്രട്ടറി ശ സജിറൂൺ നന്ദിയും പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments