സി.എം.എം.യു.പി. സ്കൂളിൽ പൂകൃഷി വിളവെടുപ്പ് നടത്തി
എരമംഗലം സി.എം.എം.യു.പി. സ്കൂളിലാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പി.ടി.എ. അംഗങ്ങളുടെയും പരിശ്രമത്തിൻ്റെ ഭാഗമയി പരിപാലിക്കുന്ന ഉദ്യാനത്തിൽ നിന്നും പൂകൃഷി വിളവെടുപ്പ് നടത്തിയത്. ഓണത്തിന് പൂക്കളം സാമ്പത്തിക ബാധ്യത ആയിതീർന്ന സാഹചര്യത്തിൽ വിദ്യർത്ഥികളിൽ നിന്നും ഉയർന്ന ആശയമായിരുന്നു ഈ പൂന്തോട്ടം. സ്കൂളിൽ പച്ചക്കറി കൃഷിക്കും തുടക്കം കുറിച്ചിട്ടുണ്ട്. പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ വിളവെടുപ്പ് ഉൽഘാടനം ചെയ്തു. പി.ടി.എ അധ്യക്ഷൻ പി.രാജാറാം , വാർഡ് അംഗം ഷിജ ടീച്ചർ, പ്രഗിലേഷ് ശോഭ, ലിജോ ടി ജോസ്, ജസ്ന ടീച്ചർ , എം.ടി.എ പ്രസിഡണ്ട് ഷഹല, ഹേമന്ദ് , ആനിഫ് , ഉണ്ണികൃഷ്ണൻ, അരുൺ , ഷിനു , ജിജി , മോനിഷ , ഷൈനി തുടങ്ങി അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments