ഹുബ്ബു റസൂൽ സ്വാഗതസംഘം രൂപികരിച്ചു
വെളിയങ്കോട്: തിരുനബി(സ്വ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് വെളിയങ്കോട് സർക്കിൾ കമ്മിറ്റിക്ക്
കീഴിൽ നടത്തിവരാറുള്ള ഹുബ്ബു റസൂൽ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു ചെയർമാൻ നവാസ് അസ്ഹരി കൺവീനർ കമറുദ്ധീൻ ഓനാക്കൽ ട്രഷറർ ഷാഹുൽ ഹമീദ് സഖാഫി എന്നിവരെയും
അഡ്വസറി ബോർഡ് അംഗങ്ങളായി
ഹംസ സഖാഫി,ഹസൈനാർ സഖാഫി,യൂസുഫ് അഹ്സനി,സിഎം ഹനീഫ മുസ്ല്യാർ, റോയൽ ഉമ്മർ ഹാജി, പി വി മരക്കാർ ഹാജി എന്നിവരെയും തിരഞ്ഞെടുത്തു.
സെപ്തംബർ 27 വെള്ളിയാഴ്ച കാലത്ത് 6 മണിക്ക് മർക്കസുൽ ഇഹ്സാൻ സുന്നി മദ്റസയിൽ വെച്ചു നടക്കുന്ന ഗ്രാന്റ് മൗലിദ് മജ്ലിസോടെ പരിപാടിക്ക് തുടകം കുറിക്കും അന്നേ ദിവസം വൈകീട്ട് 4 മണിക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന നബിദിന ബഹുജന റാലി പ്രകൽഭരായ മാദിഹീങ്ങളുടെ ബുർദ, മൗലിദ് പാരായണം, വിവിധ മദ്റസകളുടെ ദഫ് പ്രദർശനം എന്നിവയുടെ അകമ്പടിയോടെ വെളിയങ്കോട് സെന്ററിൽ നിന്നാരംഭിക്കും. പ്രഗൽഭ പണ്ഡിതരും നേതാക്കളും പരിപാടിയിൽ സന്നിഹിതരാകും
'
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments