പൊന്നാനിയിൽ അന്യ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
പൊന്നാനിയിൽ അന്യ സംസ്ഥാന തൊഴിലാളികളെ ആക്രമിക്കുകയും പണം ചോദിച്ച് ഭീഷണി പെടുത്തുകയും ചെയ്ത പൊന്നാനി മരക്കടവ് ഇസ്‌പാക്കാനകത്ത് ഹംസയുടെ മകൻ സൈനുദ്ദീൻ (35) എന്ന ചക്കര സൈനുവിനെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം
പൊന്നാനിയിൽ ബോട്ട് ഉടമകളുടെ അസോസിയേഷൻ ജില്ലാ സെക്രട്ടറി മരക്കടവ് സ്വദേശി കോയയെ തടഞ്ഞ് നിർത്തി ആക്രമിച്ച് പരിക്കേൽപിച്ച് പണവും മൊബൈൽ ഫോണും കർന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ചക്കര സൈനുവിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും മഞ്ചേരി സെഷൻസ് കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി വീണ്ടും അക്രമം തുടരുകയായിരുന്നു.അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോർട്ടേഴ്‌സിൽ എത്തി അതിക്രമം നടത്തിയത് ചോദ്യം ചെയ്ത കോർട്ടേഴ്‌സ് നടതിപ്പുക്കാരനെയും പ്രതി ആക്രമിച്ച് പരിക്കേൽപ്പിച്ചു.പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് എ എസ്ഐ സനോജ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ ,പ്രശാന്ത് കുമാർ,വിപിൻ രാജ്, ആനന്ദ് എന്നിവർ ചേർന്ന അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments