ഇശൽ നാലകം കുടുംബസംഗമവും മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചു
മാറഞ്ചേരി എം ജി റോഡ് നാലകത്ത് പ്രവാസി കൂട്ടായ്മ കഴിഞ്ഞ 9 വർഷമായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന മാപ്പിളപ്പാട്ട് മത്സരങ്ങളുടെ പത്താം വാർഷികവും കൂട്ടായ്മ അംഗങ്ങളുടെ കുടുംബ സംഗമവും സംഘടിപ്പിച്ചു .
സെപ്റ്റംബർ 8 ഞായറാഴ്ച ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന ഇശൽ നാലകം പരിപാടി നാലകത്ത് സ്വദേശിയും രാജ്യസഭാ അംഗവുമായ പി പി സുനീർ ഉദ്ഘാടനം ചെയ്തു .കൂട്ടായ്മ എക്സികുട്ടീവ് അംഗം ഷാഹിദ് നടുകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ അൽ അറഫാ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് യുസുഫ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി .
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദ്ധീൻ പോഴത്ത് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മെഹറലി കടവിൽ ,ഷിജിൽ മുക്കാല , പൊന്നാനി എം ഇ എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫെസ്സർ റിയാസ് പഴഞ്ഞി , മഹല്ല് പ്രസിഡന്റ് അബ്ദു മൗലവി , നാലകത്ത് ബിലാൽ മസ്ജിദ് ഇമാം റഫീഖ് അൽ ഹസനി , നാലകത്ത് മദ്രസ്സ പ്രസിഡന്റ്ഒ എം മുഹമ്മദാലിഹാജി ,ഉപദേശക സമിതി അംഗം സി കെ അവ്വുണ്ണി , എം ടി നജീബ് , എന്നിവർ ആശംസകൾ നേർന്നു .നിഷാർ മാഷ് സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു .
തുടർന്നു കുട്ടികൾക്കുള്ള മാപ്പിളപ്പാട്ട് മത്സരവും വനിതകൾക്കുള്ള ലേഖന മത്സരവും നടന്നു .വിവിധ കാറ്റഗറികളിലായി 40 കുട്ടികൾ പങ്കെടുത്തു . വിജയികൾക്ക് സമ്മങ്ങൾ വിതരണം ചെയ്തു .
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിക്ക് ഷാഹിദ് ,മുഹമ്മദലി ,നിഷാർ മാഷ് ,നിഷാബ് ,അബൂബക്കർ കരുവടിയിൽ ,മുസ്തഫ കരുവടിയിൽ ,റഹീം കരുവടിയിൽ , ഹംസക്കുട്ടി ,മുഹമ്മദുണ്ണി ,അഷ്‌റഫ് പൂവ്വാലിക്കോട്ട് ,മജീദ് നാലകം ,സി എം ജലീൽ , കുഞ്ഞിമോൻ ചിറ്റാറയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments