പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അയിരൂർ സെൻററിൽ പ്രതിഷേധ ധർണ്ണ നടത്തി
പോലീസിന്റെ മാഫിയ, ഗുണ്ട, ആർ.എസ്.എസ്, ക്രിമിനൽ കൂട്ടുകെട്ടിനെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടുകൊണ്ട് പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അയിരൂർ സെൻററിൽ നടത്തിയ പ്രതിഷേധ ധർണ്ണ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇൻ ചാർജ് ഷമീർ ഇടിയാട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സുബൈർ കൊട്ടിലുങ്ങൽ അധ്യക്ഷത വഹിച്ചു.
അഡ്വ. വി.ഐ.എം. അഷറഫ്, ടി.കെ. അബ്ദുൽ റഷീദ്, സി.എം. അബു, പി.കെ. അബൂബക്കർ, അബ്ദുള്ള കുന്നനയിൽ, ബക്കർ ആമയം, യൂത്ത് ലീഗ് പ്രസിഡന്റ് സലീം ഗ്ലോബ്, ഷാഫി ചിറവല്ലൂർ, ബിഷർ, അജ്‌മാൻ കെഎംഎംസിസി പൊന്നാനി മണ്ഡലം ജോയിന്റ് സെക്രട്ടറി ജാഷിർ പെരുമ്പടപ്പ്, ഹുസൈൻ പാലപ്പെട്ടി, കോയ പാലപ്പെട്ടി നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments